Thonnal|അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാനം, 'തോന്നലി'ന്റെ അണ്‍പ്ലഗ്‍ഡ് വീഡിയോയും പുറത്തുവിട്ടു

Web Desk   | Asianet News
Published : Nov 12, 2021, 10:29 AM IST
Thonnal|അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാനം, 'തോന്നലി'ന്റെ അണ്‍പ്ലഗ്‍ഡ് വീഡിയോയും പുറത്തുവിട്ടു

Synopsis

അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാന സംരഭമായ തോന്നലി'ന്റെ അണ്‍പ്ലഗ്‍ഡ് വീഡിയോ.

അഹാന കൃഷ്‍ണയുടെ (Ahana Krishna)ആദ്യ സംവിധാന സംരഭമായിരുന്നു തോന്നല്‍ (Thonnal). മ്യൂസിക് വിഡിയോ ആയിട്ടാണ് തോന്നല്‍ എത്തിയത്. തോന്നല്‍ എന്ന വീഡിയോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപോഴിതാ തന്റെ ആദ്യ സംവിധാനമായ തോന്നലിന്റെ അണ്‍പ്ലഗ്‍ഡ് വീഡിയോയും അഹാന കൃഷ്‍ണ പുറത്തുവിട്ടിരിക്കുകയാണ്.

ഗോവിന്ദ് വസന്ത ആയിരുന്നു തോന്നലിന്റെ സംഗീത സംവിധായകൻ. അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാനസംരഭത്തില്‍ ഹനിയ  നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന. ഇപോള്‍ മ്യൂസിക് വീഡിയോയില്‍ നായികയായും സംവിധായികയുമായി അഹാന കൃഷ്‍ണ തന്നെ അണ്‍പ്ലഗ്‍ഡ് വീഡിയോ ആയി എത്തിയിരിക്കുകയാണ്.

ദ ട്രൈബ് കണ്‍സെപ്റ്റ്‍സാണ് വീഡിയോ നിര്‍മിച്ചത്. അഹാന കൃഷ്‍ണകുമാര്‍ ആദ്യ സംരഭത്തിലൂടെ തന്നെ സംവിധായികയെന്ന നിലയിലും പേരുറപ്പിച്ചിരുന്നു. ഒട്ടേറെ പേരാണ് വീഡിയോയ്‍ക്ക് അഭിനന്ദനം അറിയിച്ച് എത്തിയത്. ഇപോഴിതാ പുതിയ വീഡിയോയ്‍ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെ  അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.  ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട്  ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ  ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതില്‍ ലൂക്കയുടെ ഛായാഗ്രഹണം  നിമിഷ് രവി ആയിരുന്നു. നാന്‍സി റാണി, അടി എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'വെര്‍സറ്റൈല്‍ ആക്റ്ററു'ടെ 40 വര്‍ഷങ്ങള്‍; പുതിയ സിനിമയുടെ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ച് സിദ്ദിഖ്
ഹൈപ്പ് ഈസ് റിയല്‍! റിലീസിന് മുന്‍പേ ആ റെക്കോര്‍ഡ് ഇട്ട് 'ടോക്സിക്'