അഹാന കൃഷ്‍ണ നായികയാകുന്ന 'മി മൈസെല്‍ഫ് ആൻഡ് ഐ', ട്രെയിലര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

Published : Aug 12, 2022, 07:23 PM ISTUpdated : Aug 12, 2022, 07:29 PM IST
അഹാന കൃഷ്‍ണ നായികയാകുന്ന 'മി മൈസെല്‍ഫ് ആൻഡ് ഐ', ട്രെയിലര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

Synopsis

ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ഒരു  വെബ് സീരീസാണ് 'മി മൈസെല്‍ഫ് ആൻഡ് ഐ'.  

ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ഒരു മൈക്രോ വെബ് സീരീസാണ് 'മി മൈസെല്‍ഫ് ആൻഡ് ഐ'.  ആകെ ഏഴ് എപ്പിസോഡുകളുള്ള വെബ് സീരിസ്, എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് സീരീസ് പറയുന്നത്. അവർക്കിടയിൽ പ്രണയവും ജീവിതവും ഭാവിയും എല്ലാം ചർച്ചയാകുന്നുണ്ട്.  ചെറിയ തമാശകളും, പ്രണയവുമെല്ലാം ചേർത്തൊരുങ്ങുന്ന ഒരു ത്രില്ലറാണ് 'മി മൈസെല്‍ഫ് ആൻഡ് ഐ'.

എല്ലാ യുവാക്കളും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കടന്നുപോകുന്ന പ്രതിസന്ധികൾക്കിടയിൽ ഒരു രസകരമായ ഒരു ട്വിസ്റ്റ്  കൂടി വന്നാലോ ?- സീരീസിന്റെ എഴുത്തുകാരനും  സംവിധായകനുമായ അഭിലാഷ് സുധീഷ് ഈ കഥയെ വിവരിക്കാൻ ആഗ്രഹിക്കുന്നത് ഇങ്ങനെയാണ്. 'കുറുപ്പ്', 'ലൂക്ക' എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നിമിഷ് രവിയാണ് വെബ് സീരീസിന്റെ  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

അഹാന കൃഷ്‍ണ പ്രധാന വേഷത്തിലെത്തുന്ന സീരിസിൽ  മീരാ നായരും നവാഗതയായ കാർത്തി വിഎസും സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം യൂട്യൂബർ അരുൺ പ്രദീപും, സംസ്ഥാന അവാർഡ് ലഭിച്ച 'ആവാസവ്യൂഹം' എന്ന ചിത്രത്തിത്തിലൂടെ ശ്രദ്ധേയനായ രാഹുൽ രാജഗോപാലും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന   11th hour productions ആണ് 'മി മൈസെല്‍ഫ് ആൻഡ് ഐ' എന്ന സീരീസ് പുറത്തിറക്കുന്നത്. 

ഇവരുടെ ഷോർട്ട് ഫിലിമുകളും സീരിസുകളും മുൻപും ജനശ്രദ്ധ നേടിയിട്ടുണ്ട്. 'ജാനകി' എന്ന വെബ്‌ സീരീസിലൂടെ ഒട്ടനവധി ആരാധകരെ സമ്പാദിക്കാനും ഇവർക്ക് കഴിഞ്ഞിരുന്നു. അഹാന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും നടൻ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ച ട്രെയിലറിനും ലഭിച്ചത്  മികച്ച പ്രതികരണമാണ്.

Read More : 'മൈക്കി'ലെ തകർപ്പൻ ഡാൻസ് നമ്പർ 'മൂവ് യുവർ ബോഡി' പുറത്തുവിട്ടു

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'