Dholida song : ഗംഗുഭായിലെ 'ധോലിഡ' ഗാനത്തിന് ചുവടുകള്‍ വെച്ച് അഹാന കൃഷ്‍ണ- വീഡിയോ

Web Desk   | Asianet News
Published : Feb 15, 2022, 05:27 PM IST
Dholida song : ഗംഗുഭായിലെ 'ധോലിഡ' ഗാനത്തിന് ചുവടുകള്‍ വെച്ച് അഹാന കൃഷ്‍ണ- വീഡിയോ

Synopsis

ആലിയ ഭട്ട് ചിത്രത്തിലെ ഗാനത്തിന് അഹാന കൃഷ്‍ണയുടെ ഡാൻസ്.

ആലിയ ഭട്ട്  (Alia Bhatt) നായികയാകുന്ന ചിത്രം 'ഗംഗുഭായ് കത്തിയവാഡി'യാണ് (Gangubai Kathiawadi) ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. സഞ്‍ജയ് ലീല ബന്‍സാലിയ സംവിധാനം ചെയ്യുന്ന 'ഗംഗുഭായ് കത്തിയവാഡി'യിലെ ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ആലിയ ഭട്ട് ചിത്രത്തിലെ ഗാനം ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. അഹാന കൃഷ്‍ണ (Ahana Krishna) ചിത്രത്തിലെ ഗാനത്തിന് (Dholida song) റീല്‍ വീഡിയോയുമായി രംഗത്ത് എത്തിയതാണ് ഇപ്പോഴത്തെ ചര്‍ച്ച.

ജാന്‍വി ശ്രീമങ്കറും ഷൈല്‍ ഹദയും ചേര്‍ന്നാണ് ഗംഗുഭായ് കത്തിയവാഡി'യിലെ 'ധോലിഡ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സഞ്‍ജയ് ലീല ബന്‍സാലി തന്നെയാണ്. ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ഷൂട്ടിംഗ് കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയതിനാലാണ് പൂര്‍ത്തിയാകാൻ വൈകിയത്.

 ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നതും. അജയ് ദേവ്‍ഗണും ചിത്രത്തില്‍ അതിഥി വേഷത്തിലുണ്ട്. 'കരീം ലാല'യെന്ന കഥാപാത്രമായിട്ടാണ് അജയ് ദേവ്‍ഗണ്‍ എത്തുന്നത്. സുദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഫെബ്രുവരി 25നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

Read More : 'ഗംഗുഭായ്'ആയി തകര്‍ത്താടി ആലിയ ഭട്ട്; വീഡിയോ ഗാനം പുറത്ത്, റിലീസ് 25ന്

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'യിലും ആലിയ ഭട്ടാണ് നായിക. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് അടക്കം നീണ്ടത്.  09.09.2022ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് ഏറ്റവും ഒടുവില്‍ അറിയിച്ചത്.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രംഎസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ ബ്രഹ്‍മാസ്‍ത്ര അവതരിപ്പിക്കുക. അമിതാഭ് ബച്ചനും 'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് എത്തുന്ന ചിത്രം ആദ്യം ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്.

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഡിംപിള്‍ കപാഡിയയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

അഹാന കൃഷ്‍ണയുടെ 'തോന്നല്‍'

അഹാന കൃഷ്‍ണ സംവിധാനം ചെയ്‍ത (Ahana Krishna) തോന്നല്‍ (Thonnal)എന്ന മ്യൂസിക് വീഡിയോ കഴിഞ്ഞ വര്‍ഷം ശ്രദ്ധ നേടിയിരുന്നു. ഗോവിന്ദ് വസന്ത ആയിരുന്നു തോന്നലിന്റെ സംഗീത സംവിധായകൻ. അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാനസംരഭത്തില്‍ ഹനിയ  നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന. ദ ട്രൈബ് കണ്‍സെപ്റ്റ്‍സാണ് വീഡിയോ നിര്‍മിച്ചത്.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെ  അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.  ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട്  'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നീ  ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതില്‍ ലൂക്കയുടെ ഛായാഗ്രഹണം  നിമിഷ് രവി ആയിരുന്നു. 'നാന്‍സി റാണി', 'അടി' എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം