'തൃശൂര്‍ അങ്ങ് എടുത്തതിനാണോ കുത്തി നോവിക്കുന്നത്'; സുരേഷ് ഗോപിയെ പരിഹസിച്ച് ഐഷ സുല്‍ത്താന

Published : Aug 13, 2025, 04:43 PM IST
Aisha Sulthana

Synopsis

തൃശൂർ മണ്ഡലത്തിൽ അനധികൃതമായി വോട്ട് ചേർത്താണ് സുരേഷ് ​ഗോപി ജയിച്ചതെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു.

കൊച്ചി: വോട്ട് വിവാ​ദത്തിൽ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയെ പരിഹസിച്ച് സംവിധായിക ഐഷ സുൽത്താന. മര്യാദക്ക് തൃശൂർ വേണമെന്ന് പറഞ്ഞപ്പോൾ തന്നില്ലെന്നും അങ്ങ് എടുത്തതിനാണോ കുത്തി നോവിക്കുന്നതെന്നും ഐഷ ഫേസ്ബുക്കിൽ ചോദിച്ചു.

ആ രണ്ട് സിസ്റ്റർമാർക്കും കേക്കുമായി പോകാന്ന് വെച്ചപ്പോൾ നിങ്ങൾ അതിനും ഓരോരോ പൊല്ലാപ്പ് ഉണ്ടാക്കുവാണ്. ഇനിയിപ്പോ വല്ല യു.പിക്കാരനാണെന്നോ മറ്റോ സ്വയം പറയാമെന്നും ഐഷ സുൽത്താന പോസ്റ്റിൽ പറഞ്ഞു. തൃശൂർ മണ്ഡലത്തിൽ അനധികൃതമായി വോട്ട് ചേർത്താണ് സുരേഷ് ​ഗോപി ജയിച്ചതെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു. തുടർന്ന് തൃശൂരിൽ ബിജെപിക്കെതിരെ പ്രതിഷേധമുണ്ടാകുകയും എംപി ഓഫിസിന്റെ ബോർഡിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തി.

ഐഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങളൊക്കെ എന്ത് മനുഷ്യരാണ്, നിങ്ങൾക്ക് മനസാക്ഷിയുണ്ടോ? മരിയാദേക്ക് ഞാൻ തൃശൂർ വേണമെന്ന് പറഞ്ഞതല്ലേ... അപ്പൊ നിങ്ങൾ തന്നില്ല... പിന്നീട് ഞാൻ തൃശൂർ അങ്ങ് എടുത്തു (കള്ളവോട്ട് വഴി) അയിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്... 😬

ആ രണ്ട് സിസ്റ്റർമ്മാർക്കും കേക്കുമായി പോകാന്നു വെച്ചപ്പോൾ നിങ്ങൾ അതിനും ഓരോരോ പൊല്ലാപ്പ് ഉണ്ടാക്കുവാണ്..

ഇനിയിപ്പോ വല്ല up ക്കാരനാണെന്നോ മറ്റോ സ്വയം പറയാം... 😉

(ഇങ്ങനെ ചിന്തിച്ച് പ്രവർത്തിക്കുന്ന ഒരു മഹാൻ ഇന്ന് കേരളത്തിൽ ഉണ്ട്, ആരാണ് അദ്ദേഹം? കറക്റ്റ് ഉത്തരം പറയുന്നവർക്ക് നാരങ്ങാ മുട്ടായി കിട്ടുന്നതായിരിക്കും...)

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ