Archana 31 Not Out Song : 'അര്‍ച്ചന 31 നോട്ട് ഔട്ടി'നായി രമേഷ് പിഷാരടി പാടിയ പാട്ട് - വീഡിയോ

Web Desk   | Asianet News
Published : Jan 29, 2022, 05:26 PM ISTUpdated : Jan 29, 2022, 05:47 PM IST
Archana 31 Not Out Song : 'അര്‍ച്ചന 31 നോട്ട് ഔട്ടി'നായി രമേഷ് പിഷാരടി പാടിയ പാട്ട് - വീഡിയോ

Synopsis

ഐശ്വര്യ ലക്ഷ്‍മി ചിത്രത്തിനായി രമേഷ് പിഷാരടി പാടിയ ഗാനത്തിന്റെ വീഡിയോ.

ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന ചിത്രമാണ് 'അര്‍ച്ചന 31 നോട്ട് ഔട്ട്'. രമേഷ് പിഷാരടിയും (Ramesh pisharody) ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  'അര്‍ച്ചന 31 നോട്ട് ഔട്ട്' തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. രമേഷ് പിഷാരടി ചിത്രത്തിന് വേണ്ടി ആലപിച്ച ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്ഇപ്പോള്‍.

'മണാസുനോ' എന്ന് തുടങ്ങുന്ന ഗാനമാണ് രമേഷ് പിഷാടരി പാടിയിരിക്കുന്നത്.  മാത്തൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഖില്‍ അനില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'അര്‍ച്ചന' എന്ന കഥാപാത്രമായിട്ടാണ് ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്.

'അര്‍ച്ചന 31 നോട്ട് ഔട്ട്' ഐശ്വര്യ ലക്ഷ്‍മി ചെയ്യുന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപറ്റിയുള്ള കഥയാണ് പറയുന്നത്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷബീര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ഇന്ദ്രൻസാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നത്.

സ്‍കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്. ജോയല്‍ ജോജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പാലക്കാടായിരുന്നു ചിത്രീകരണം. ഫെബ്രുവരി നാലിന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

PREV
click me!

Recommended Stories

'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ
കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം