Ankita Lokhande : 'ഞാനല്ലെങ്കില്‍ മറ്റാര് ചെയ്യും?', ട്രോളില്‍ പ്രതികരണവുമായി നടി അങ്കിത ലോഖണ്ഡെ

Web Desk   | Asianet News
Published : Jan 29, 2022, 04:56 PM ISTUpdated : Jan 29, 2022, 05:56 PM IST
Ankita Lokhande : 'ഞാനല്ലെങ്കില്‍ മറ്റാര് ചെയ്യും?', ട്രോളില്‍ പ്രതികരണവുമായി നടി അങ്കിത ലോഖണ്ഡെ

Synopsis

അങ്കിത ലോഖണ്ഡെ വിവാഹ ഫോട്ടോകള്‍ നിരന്തരം പങ്കുവയ്‍ക്കുന്നതിനായിരുന്നു ട്രോള്‍.  

അങ്കിത ലോഖണ്ഡെയുടെ (Ankita Lokhande) വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിക്കി ജെയ്‍നുമായുള്ള (Vicky Jain) വിവാഹ ഫോട്ടോകള്‍ അങ്കിത ലോഖണ്ഡെ നിരന്തരം പങ്കുവയ്‍ക്കാറുണ്ട്.  അങ്കിത ലോഖണ്ഡെയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഒരുപാട് വിവാഹ ഫോട്ടോകള്‍ പങ്കുവയ്‍ക്കുന്നതിനെ കുറിച്ചുള്ള ട്രോളുകള്‍ക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ്  അങ്കിത ലോഖണ്ഡെ.


വിവാഹം എന്റേതാണ്, താനല്ലാതെ ആര് ഫോട്ടോ പങ്കുവയ്‍ക്കുമെന്നായിരുന്നു അങ്കിത ലോഖണ്ഡെ ഒരു അഭിമുഖത്തില്‍ ചോദിച്ചത്. അസൂയാലുക്കളും നെഗറ്റീവുമായ ചിലര്‍ ഉണ്ടെന്നും അങ്കിത ലോഖണ്ഡെ പറഞ്ഞു. അങ്കിതയുടെയും വിക്കിയുടെയും വിവാഹം നാല് വര്‍ഷത്തോളമുള്ള പ്രണയത്തിന് ശേഷമായിരുന്നു. ഭാര്യവും ഭര്‍ത്താവും ആയിട്ടുള്ള പുതിയ വേഷം  ഇപ്പോഴും ശീലമാകുന്നതേയുള്ളൂവെന്നും അങ്കിത ലോഖണ്ഡെ പറഞ്ഞു.

അടുത്ത സുഹൃത്തിനെ വിവാഹം കഴിക്കുന്നത് മികച്ചതാണെന്നും അങ്കിത ലോഖണ്ഡെ പറഞ്ഞു. ഒരുപാട് കാലമായി തങ്ങള്‍ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഇപ്പോള്‍ വിവാഹിതരായതേ ഉള്ളൂ. വിക്കി ജെയ്‍നുമായുള്ള വിവാഹത്തില്‍ താൻ സന്തോഷവതിയാണെന്നും അങ്കിത ലോഖണ്ഡെ പറഞ്ഞു.

'പവിത്ര രിഷ്‍ത'യെന്ന ടെലിവിഷൻ സീരിയലിലൂടെയാണ് അങ്കിത ലോഖണ്ടെ ആദ്യം ശ്രദ്ധേയയാകുന്നത്. 'പവിത്ര രിഷ്‍ത'യുടെ രണ്ടാം ഭാഗം വെബ്‍ സീരായപ്പോഴും അങ്കിത 'അര്‍ച്ചന' എന്ന കഥാപാത്രമായിട്ടുതന്നെ അഭിനയിച്ചു. കങ്കണ നായികയായി അഭിനയിച്ച ചിത്രം ' മണികര്‍ണിക : ദ ക്വീൻ ഓഫ് ഝാൻസി'യിലൂടെ വെള്ളിത്തിരിയിലെത്തി. ടൈഗര്‍ ഷ്‍റോഫ് നായകനാകുന്ന ചിത്രം 'ഭാഗി 3'യിലും അങ്കിത ലോഖണ്ടെ അഭിനയിച്ചിരുന്നു.

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ