നിമിഷയ്ക്ക് പകരം ഐശ്വര്യ; 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ' തമിഴ് റീമേക്ക് ട്രെയിലർ

Published : Oct 25, 2022, 07:53 AM IST
നിമിഷയ്ക്ക് പകരം ഐശ്വര്യ; 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ' തമിഴ് റീമേക്ക് ട്രെയിലർ

Synopsis

ചിത്രത്തിന്റെ ഹിന്ദി പതിപ്പും അണിയറയിൽ ഒരുങ്ങുകയാണ്. നടി സാനിയ മല്‍ഹോത്രയാണ് ഹിന്ദിയിൽ നിമിഷയുടെ കഥാപാത്രം കൈകാര്യം ചെയ്യുന്നത്.

ന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ട മലയാള ചലച്ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന്റെ തമിഴ് റീമേക്ക് ട്രെയിലർ റിലീസ് ചെയ്തു. ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രത്തിൽ രാഹുൽ രവീന്ദർ ആണ് നായകൻ. മലയാളത്തിൽ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും തകർത്തഭിനയിച്ച വേഷത്തിലാണ് ഇരുവരും എത്തുന്നത്. ആർ കണ്ണൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. 

ജയംകൊണ്ടേൻ, കണ്ടേൻ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കണ്ണൻ. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന്റെ തെലുങ്ക് റീമേയ്ക്ക് അവകാശവും വാങ്ങിയിരിക്കുന്നത് കണ്ണനാണ്. ബാല സുബ്രഹ്‌മണ്യമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സവരി മുത്തുവും ജീവിതയും ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ലിയോ ജോൺപോൾ എഡിറ്റിങ്ങും രാജ്കുമാർ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. ചിത്രം ഉടൻ റിലീസ് ചെയ്യുമെന്നാണ് വിവരം. 

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തത്. നിസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു റിലീസ്.

കൈകാര്യം ചെയ്ത വിഷയത്തിന്‍റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു.'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. 

'തറവാട്ടിൽ പിറന്ന പെൺകുട്ടികൾക്ക് പറ്റിയ പണിയാണോ ഇത്'; രസിപ്പിച്ച് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ട്രെയിലർ

ചിത്രത്തിന്റെ ഹിന്ദി പതിപ്പും അണിയറയിൽ ഒരുങ്ങുകയാണ്. നടി സാനിയ മല്‍ഹോത്രയാണ് ഹിന്ദിയിൽ നിമിഷയുടെ കഥാപാത്രം കൈകാര്യം ചെയ്യുന്നത്. റീമേക്ക് ചെയ്യാനുള്ള റൈറ്റ്‌സ് ഹര്‍മാന്‍ ബാജ്‌വ സ്വന്തമാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ശങ്കർ- ഇഹ്സാൻ- ലോയ് ടീമിൻ്റെ സംഗീതത്തിൽ 'ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' ടൈറ്റിൽ ട്രാക്ക് പുറത്ത്
ഐഎഫ്എഫ്കെ എക്സ്പീരിയൻസിയ പ്രദർശനത്തിന് തുടക്കം