ഒരിടവേളക്ക് ശേഷം ആൻ അ​ഗസ്റ്റിൽ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'.

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ'യിലെ ട്രെയിലർ റിലീസ് ചെയ്തു. മനോഹരമായൊരു കുടുംബ ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആൻ ആ​ഗസ്റ്റിൻ നായികയായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹരികുമാര്‍ ആണ്. 

ഒരിടവേളക്ക് ശേഷം ആൻ അ​ഗസ്റ്റിൽ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. താരത്തന്റെ മികച്ച പ്രകടനം തന്നെ ചിത്രത്തിൽ കാണാനാകുമെന്നാണ് വിലയിരുത്തലുകൾ. എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥ ആക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. 

എം മുകുന്ദന്‍റെ രചനകളായ ദൈവത്തിന്‍റെ വികൃതികളും മദാമ്മയും നേരത്തെ ചലച്ചിത്രങ്ങളായിട്ടുണ്ടെങ്കിലും തിരക്കഥ പൂര്‍ണ്ണമായും അദ്ദേഹം തയ്യാറാക്കുന്ന ആദ്യ ചിത്രം ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യയാണ്. 

Autorickshawkkarante Bharya - Official Trailer | Suraj Venjaramood | Ann Augustine | Janardhanan

കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം അഴകപ്പൻ, പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. എഡിറ്റിംഗ് അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, സ്റ്റിൽസ് അനിൽ പേരാമ്പ്ര, പരസ്യകല ആന്‍റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കൂത്തുപറമ്പ്, പിആർഒ പി ആര്‍ സുമേരൻ. മാഹിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന സിനിമയുടെ ചിത്രീകരണം, ഈ വര്‍ഷം ഫെബ്രുവരിയില്‍ ആണ് പൂര്‍ത്തിയാക്കിയത്. 

കാന്താരയിലെ ‘വരാഹ രൂപം’ കോപ്പിയടി ആരോപണം; നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്