Latest Videos

'ഫര്‍ഹാന'യുമായി ഐശ്വര്യ രാജേഷ്, ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടു

By Web TeamFirst Published Oct 7, 2022, 6:57 PM IST
Highlights

ഐശ്വര്യ രാജേഷ് നായികയാകുന്ന ചിത്രത്തിലെ ഗാനം പുറത്ത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം ഐശ്വ്രര്യ രാജേഷ് നായികയാകുന്ന ചിത്രമാണ് 'ഫര്‍ഹാന'. 'ഫര്‍ഹാന' എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെല്‍സണ്‍ വെങ്കടേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഫര്‍ഹാന' എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

നെല്‍സണ്‍ വെങ്കടേശൻ തന്നെ തിരക്കഥയും എഴുതുന്ന ചിത്രത്തിലെ 'ഓര് കാതല്‍ കനാ' എന്ന ഗാനമാണ് പുറത്തുവിട്ടത്. സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. ഗോകുല്‍ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡ്രീം വാര്യര്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ഐശ്വര്യ രാജേഷ് നായികയായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. 'പുലിമട' എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. എട്ട് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലിജോ മോള്‍, ബാലചന്ദ്ര മേനോൻ. ഷിബില, അഭിരാം, റോഷൻ, കൃഷ്‍ണ പ്രഭ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഡിക്സണ്‍ പൊടുത്താസും സുരാജ് പി എസും ചേര്‍ന്നാണ് നിര്‍മാണം. 'പുലിമട' എന്ന ചിത്രത്തിന്റെ നിര്‍മാണം ഇങ്ക്ലാബ് സിനിമാസിന്റെ ബാനറിലാണ്. രാജീവ് പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബാബുരാജ്. വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോഷൻ. 'പുലിമട' എന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്സ് ബിജോയ്. വസ്‍ത്രാലങ്കാരം സുനില്‍ റഹ്‍മാൻ, സ്റ്റെഫി.

ഐശ്വര്യ രാജേഷിന്റേതായി തമിഴില്‍ റിലീസ് ചെയ്യാനുള്ള ചിത്രം 'ധ്രുവ നച്ചത്തിരം' ആണ്. വിക്രം ആണ് ചിത്രത്തില്‍ നായകൻ. ഗൗതം വാസുദേവ് മേനോൻ ചിത്രം സംവിധാനം ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോന്റെ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.

Read More: പ്രകടനത്തില്‍ പിടിച്ചുലയ്‍ക്കുന്ന മമ്മൂട്ടി, 'റോഷാക്ക്' റിവ്യു

click me!