സെക്കന്റ് ഷോ ഇല്ല; ‘അജഗജാന്തരം’ റിലീസ് മാറ്റി

By Web TeamFirst Published Mar 5, 2021, 8:21 AM IST
Highlights

കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ പുതിയ ഇളവുകള്‍ ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിനിമ വ്യവസായം വന്‍നഷ്ടത്തിലാണെന്ന് ഫിലിം ചേംബര്‍ കത്തില്‍ പറയുന്നു.

കേരളത്തിലെ തിയറ്ററുകളിൽ  സെക്കന്റ് ഷോക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം അജഗജാന്തരത്തിന്റെ റിലീസ് തീയതി മാറ്റി വെച്ചു. നടന്‍ ആന്റണി വര്‍ഗീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 

കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ പുതിയ ഇളവുകള്‍ ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിനിമ വ്യവസായം വന്‍നഷ്ടത്തിലാണെന്ന് ഫിലിം ചേംബര്‍ കത്തില്‍ പറയുന്നു. മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവ് വലിയ ആശ്വാസം തന്നെ. എന്നാല്‍ സിനിമ വ്യവസായം പഴയ അവസ്ഥയിലാകാന്‍ ഇനിയും സമയം വേണമെന്ന് നില്‍ക്കെ ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷവും തുടരണം. അതുപോലെ തന്നെ തിയേറ്റര്‍ കളക്ഷന്റെ ഏറിയ പങ്കും ലഭിക്കുന്നത് സെക്കന്റ് ഷോയില്‍ നിന്നാണ്. അതിനാല്‍ സെക്കന്റ് ഷോ കൂടെ അനുവദിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്തില്‍ പറയുന്നു.

Posted by Antony Varghese on Thursday, 4 March 2021

മമ്മൂട്ടി നായകനാകുന്ന ദി പ്രീസ്റ്റ്, ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരം ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സെക്കന്റ് ഷോ ഇല്ലാത്ത സാഹചര്യത്തില്‍ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചിരുന്നു.

ആജഗജാന്തരത്തില്‍ ആന്റണി വര്‍ഗ്ഗീസ്, അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സാബുമോന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വിത്സല്‍, സിനോജ് വര്‍ഗ്ഗീസ്സ്, രാജേഷ് ശര്‍മ്മ, ലുക്ക്മാന്‍, ജാഫര്‍ ഇടുക്കി, വിനീത് വിശ്വം, ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്,അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. കിച്ചു ടെല്ലസ്,വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ചിത്രത്തിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.

click me!