'ഡയറക്റ്റഡ് ബൈ മോഹന്‍ലാല്‍'; 'ബറോസ്' പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

Web Desk   | Asianet News
Published : Mar 04, 2021, 06:06 PM IST
'ഡയറക്റ്റഡ് ബൈ മോഹന്‍ലാല്‍'; 'ബറോസ്' പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

Synopsis

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത  ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 

റോസ് എന്ന സിനിമ പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയതാണ്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് അതിന്റെ പ്രത്യേകത. മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വർക്കുകൾ പുരോ​ഗമിക്കുകയാണ്. 

ഇപ്പോഴിതാ കലാസംവിധായകൻ സന്തോഷ് രാമനും ഛായാഗ്രാഹകൻ സന്തോഷ് ശിവനൊപ്പം നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മുമ്പും ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോട്ടോകൾ ശ്രദ്ധ നേടിയിരുന്നു. 

ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത  ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ സീരിയലിൽ 4500 രൂപയായിരുന്നു ഒരു ദിവസത്തെ പ്രതിഫലം, ദുബായിൽ നിന്ന് വരാൻ 1 ലക്ഷത്തോളം ടിക്കറ്റിനാവുമായിരുന്നു'; തുറന്നുപറഞ്ഞ് ആശ ശരത്ത്
നാനി - ശ്രീകാന്ത് ഒഡേല ചിത്രം 'ദ പാരഡൈസ്'; അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ നാനിയുടെ ഇൻട്രോ ഗാനം