Keerthy Suresh Spain Diaries : 'സ്‍പെയിൻ ഡയറീസ്', ഫോട്ടോകള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

Web Desk   | Asianet News
Published : Dec 15, 2021, 07:25 PM IST
Keerthy Suresh Spain Diaries : 'സ്‍പെയിൻ ഡയറീസ്', ഫോട്ടോകള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

Synopsis

സ്‍പെയിൻ യാത്രയില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.  

മലയാളത്തിന്റെ മാത്രമല്ല അന്യഭാഷ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് കീര്‍ത്തി സുരേഷ് (Keerthy Suresh). തെലുങ്കില്‍ 'മഹാനടി'യെന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നടി. കീര്‍ത്തി സുരേഷ് ചിത്രങ്ങള്‍ വൻ ഹിറ്റാകാറുണ്ട്. ഇപോഴിതാ കീര്‍ത്തി സുരേഷ് പങ്കുവെച്ച ത്രോബാക്ക് ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

സ്‍പെയിനില്‍ നിന്നുള്ള ഫോട്ടോയാണ് കീര്‍ത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മാണ് കീര്‍ത്തി സുരേഷ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ച്ച എന്ന കഥാപാത്രമായിട്ടായിരുന്നു കീര്‍ത്തി സുരേഷ് അഭിനയിച്ചത്. 'ഗുഡ് ലക്ക് സഖി', 'സര്‍ക്കാരു വാരി പാട്ട', 'ഭോല ശങ്കര്‍', 'വാശി', 'ദസറ' തുടങ്ങി ഒട്ടേറേ ചിത്രങ്ങളാണ് കീര്‍ത്തി സുരേഷിന്റേതായി പ്രഖ്യാപിട്ടുള്ളത്.

സുധീര്‍ ചന്ദ്ര പാദിരിയാണ് 'ഗുഡ് ലക്ക് സഖി' നിര്‍മിക്കുന്നത്. മൈക്കി മൂവി മേക്കേഴ്‍സാണ് കീര്‍ത്തി സുരേഷിന്റെ 'സര്‍ക്കാരു വാരി പാട്ട' നിര്‍മിക്കുന്നത്. എ കെ എന്റര്‍ടെയ്‍ൻമെന്റാണ് 'ഭോല ശങ്കര്‍' നിര്‍മിക്കുന്നത്. നടി കീര്‍ത്തി സുരേഷിന്റെ അച്ഛൻ സുരേഷ് കുമാര്‍ നിര്‍മിക്കുന്ന ചിത്രമാണ് 'വാശി'.

കീര്‍ത്തി സുരേഷ് അഭിനയിക്കുന്ന ചിത്രങ്ങളില്‍ നായകരായി എത്തുന്നതും മുൻനിര താരങ്ങളാണ്. 'ഗുഡ് ലക്ക് സഖി'യില്‍ കീര്‍ത്തി സുരേഷ് തന്നെ കേന്ദ്ര കഥാപാത്രമായി എത്തുന്നു. 'സര്‍ക്കാരു വാരി പാട്ട'യില്‍ മഹേഷ് ബാബുവാണ് നായകൻ. 'ഭോല ശങ്കര്‍' എന്ന ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. 'വാശി' എന്ന ചിത്രത്തില്‍ ടൊവിനൊ തോമസ് കീര്‍ത്തി സുരേഷിന്റെ നായകനായി എത്തുന്നു.

PREV
click me!

Recommended Stories

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ