Minnal Murali Song : 'രാവില്‍..', 'മിന്നല്‍ മുരളി'യിലെ പുതിയ ഗാനം പുറത്തുവിട്ടു

Web Desk   | Asianet News
Published : Dec 15, 2021, 08:37 PM IST
Minnal Murali  Song : 'രാവില്‍..', 'മിന്നല്‍ മുരളി'യിലെ പുതിയ ഗാനം പുറത്തുവിട്ടു

Synopsis

'മിന്നല്‍ മുരളി' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു.

ടൊവിനൊ തോമസ്  (Tovino Thomas) ചിത്രം 'മിന്നല്‍ മുരളി'  (Minnal Murali) ഇതിനകം തന്നെ വലിയ പ്രതീക്ഷകളാണ് സൃഷ്‍ടിച്ചിരിക്കുന്നത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 'മിന്നല്‍ മുരളി' ചിത്രത്തിന്റെ പ്രമോഷണല്‍ വീഡിയോകള്‍ ഓണ്‍ലൈനില്‍ തരംഗമാണ്. ഇപോഴിതാ ടൊവിനൊ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

'രാവില്‍' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രദീപ് കുമാറാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ചിത്രത്തിലെ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. മനു മഞ്‍ജിത്താണ് ചിത്രത്തിനായി ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സമീര്‍ താഹിര്‍ ആണ്  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.

നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസാണ് 'മിന്നല്‍ മുരളി'. ബേസിലിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ