സിനിമയിലുള്ളത് ആകെ 8 മിനിറ്റ്, അഭിനയിച്ചത് ഒരാഴ്ച; ആ താരത്തിന് ലഭിച്ചത് 35 കോടി!

Published : Mar 01, 2024, 03:33 PM IST
സിനിമയിലുള്ളത് ആകെ 8 മിനിറ്റ്, അഭിനയിച്ചത് ഒരാഴ്ച; ആ താരത്തിന് ലഭിച്ചത് 35 കോടി!

Synopsis

സിനിമകളുടെ സാമ്പത്തിക നേട്ടം ഉയരുന്നതിനനുസരിച്ച് താരങ്ങളുടെ പ്രതിഫലത്തിലും സമീപകാലത്ത് വലിയ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്

ഇന്ത്യന്‍ സിനിമ കളക്ഷനില്‍ ഇന്ന് ഏറെ മുന്നേറിയിരിക്കുന്നു. ഒരു കാലത്ത് ബോളിവുഡ് സിനിമ കളക്ഷനില്‍ മറ്റ് ഭാഷാ സിനിമകളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നുവെങ്കില്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു. തെലുങ്ക്, കന്നഡ ചിത്രങ്ങള്‍ പലപ്പോഴും ബോളിവുഡ് ചിത്രങ്ങളെ നിഷ്പ്രഭമാക്കുന്ന കളക്ഷന്‍ നേടിയിട്ടുണ്ട്. സിനിമകളുടെ സാമ്പത്തിക നേട്ടം ഉയരുന്നതിനനുസരിച്ച് താരങ്ങളുടെ പ്രതിഫലത്തിലും സമീപകാലത്ത് വലിയ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. ഒരു ബോളിവുഡ് താരത്തിന് തെന്നിന്ത്യന്‍ സിനിമയില്‍ ലഭിച്ച പ്രതിഫലമാണ് ചുവടെ.

ഒറ്റ ചിത്രത്തിലൂടെ തെലുങ്ക് സിനിമയുടെ മുഖഛായ മാറ്റിയ സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികളുടെ ബഹുമാനം നേടി അദ്ദേഹം. ബാഹുബലി ഫ്രാഞ്ചൈസിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. 400 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 2022 മാര്‍ച്ചിലാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ആയിരുന്നു.

രാം ചരണ്‍ അവതരിപ്പിച്ച അല്ലൂരി സീതാരാമ രാജുവിന്‍റെ അച്ഛന്‍ അല്ലൂരി വെങ്കട്ടരാമ രാജു എന്ന കഥാപാത്രത്തെയാണ് അജയ് ദേവ്‍ഗണ്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ വളരെ കുറച്ച് സമയം മാത്രമുള്ള കഥാപാത്രമാണ് ഇത്. എട്ട് മിനിറ്റ് മാത്രമാണ് ചിത്രത്തില്‍ ഈ അജയ് ദേവ്‍ഗണ്‍ കഥാപാത്രം വരുന്നത്. ഇതിനായി എട്ട് ദിവസത്തെ ഡേറ്റ് ആണ് രാജമൗലി ആവശ്യപ്പെട്ടിരുന്നതും അദ്ദേഹം നല്‍കിയതും. കരാര്‍ പ്രകാരം അജയ് ദേവ്ഗണിന് ലഭിച്ചത് 35 കോടിയാണ്! വിദേശത്തും വലിയ സ്വീകാര്യത നേടിയ ഈ രാജമൗലി ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 1300 കോടിക്ക് മുകളില്‍ ആയിരുന്നു. 

ALSO READ : 91 ലെ ദീപാവലി വിന്നര്‍ ആര്? കമല്‍, അതോ രജനികാന്തും മമ്മൂട്ടിയുമോ? 'മഞ്ഞുമ്മല്‍ ബോയ്‍സി'ന് പിന്നാലെ ചര്‍ച്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്