
മുംബൈ: ഫൂൽ ഓർ കാണ്ടെ എന്ന ചിത്രത്തിലൂടെയാണ് അജയ് ദേവഗണ്‍ ബോളിവുഡിലേക്ക് ചുവടുവച്ചത്. 1991 ലാണ് ഈ ചിത്രം റിലീസായത്. ഇതില്‍ രണ്ട് ബൈക്കുകളില്‍ കാല്‍ സ്പ്ലിറ്റ് ചെയ്തുള്ള അജയ് ദേവഗണിന്‍റെ ഇന്‍ഡ്രോ സീന്‍ ഇന്നും ക്ലാസിക്ക് രംഗമായി തന്നെ കണക്കിലെടുക്കുന്നതാണ്. ഇപ്പോള്‍ തന്‍റെ ആദ്യചിത്രത്തിന്‍റെ റീമേക്ക് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് അജയ് ദേവഗണ്‍.
തന്റെ ഒരു അഭിമുഖത്തിൽ ക്ലിപ്പ് പങ്കുവച്ചാണ് അജയ് ദേവഗണ്‍ ട്വീറ്റ് ചെയ്തത്. “ഫൂൽ ഓർ കാണ്ടെ റിട്ടേൺസിന് നല്ലൊരു സമയമാണോ. നിങ്ങള്‍ എന്താണ് വിചാരിക്കുന്നത്?" - പ്രേക്ഷകരോടാണ് അജയ് ദേവഗണ്‍ ചോദിക്കുന്നത്. ഇതിന് പല രീതിയിലാണ് ആരാധകര്‍ മറുപടി നല്‍കിയത്. എല്ലാ പടങ്ങളും ദൃശ്യമല്ലെന്നാണ് ഒരു ഉപയോക്താവ് പറഞ്ഞത്. മറ്റൊരാള്‍ ഇതിനോട് പ്രതികരിച്ചത് റീമേക്കിനെക്കാൾ ഒരു തുടര്‍ഭാഗമായിരിക്കും എന്നതായിരുന്നു.
അതേ സമയം ട്വീറ്റ് ചെയ്ത വീഡിയോയില്‍, അഭിമുഖം നടത്തുന്നയാള്‍ അജയ് ദേവഗണിന്‍റെ കരിയറില്‍ റീമേക്ക് ചെയ്യേണ്ട ചിത്രമുണ്ടോ എന്നതാണ് ചോദ്യം. അതിന് ഫൂൽ ഓർ കാണ്ടെ ആരെങ്കിലും റീമേക്ക് ചെയ്താല്‍ നന്നാകുമെന്ന് അജയ് ദേവഗണ്‍ പറയുന്നു. തുടര്‍ന്ന് ബൈക്കുകളില്‍ കാല്‍ സ്പ്ലിറ്റ് ചെയ്തുള്ള അജയ് ദേവഗണിന്‍റെ ഇന്‍ഡ്രോ സീന്‍ ഇപ്പോഴും ചെയ്യാന്‍ പറ്റുമോ എന്നാണ് അജയ് ദേവഗണ്‍ നേരിട്ട ചോദ്യം. അത്തരം രംഗം ഇപ്പോള്‍ ചെയ്യണമെങ്കില്‍ ചിലപ്പോള്‍ ഒരു മാസത്തെ പരിശീലനം വേണം, ശ്രമിച്ചു നോക്കാം എന്നാണ് അജയ് ദേവഗണ്‍ പറയുന്നത്.
കുക്കു കോഹ്‌ലി സംവിധാനം ചെയ്ത ഫൂൽ ഔർ കാണ്ടെ എന്ന 1991ലെ ചിത്രത്തില്‍ അരുണ ഇറാനി, ജഗ്ദീപ്, അംരീഷ് പുരി എന്നിവർ അജയ് ദേവഗണിനൊപ്പം അഭിനയിച്ചിരുന്നു. വലിയ വാണിജ്യ വിജയമായ ചിത്രമാണ് അജയ് ദേവഗണിന് ബോളിവുഡില്‍ വലിയ ബ്രേക്ക് നല്‍കിയത്.
വിസ്‍മയ വിജയമായി 'ദൃശ്യം 2'; ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ മൂന്നാം സ്ഥാനത്ത്
അപ്പാനി ശരത് നായകനായി പാൻ ഇന്ത്യൻ ചിത്രം 'പോയിന്റ് റേഞ്ച്', ചിത്രീകരണം പൂര്‍ത്തിയായി