അഭിനയിക്കാന്‍ വരാം, പക്ഷെ ഒരു കണ്ടീഷന്‍; കമലിന്‍റെ ആവശ്യം വിജയ് തള്ളി ?

Published : Feb 01, 2023, 01:50 PM IST
അഭിനയിക്കാന്‍ വരാം, പക്ഷെ ഒരു കണ്ടീഷന്‍; കമലിന്‍റെ ആവശ്യം വിജയ് തള്ളി ?

Synopsis

വിജയ് നായകനാവുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയാണ് നടന്നത്. അതിന് പിന്നാലെ കഴിഞ്ഞ ദിവസം ചിത്രത്തിലെ കാസ്റ്റിംഗിന്‍റെ ഒരു പ്രധാന ഭാഗം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 

ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം കഴിഞ്ഞ വര്‍ഷം കോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. ഏതാണ്ട് 450 കോടിയോളം ബോക്സ് ഓഫീസില്‍ നിന്നും നേടിയ ചിത്രം കമല്‍ഹാസന് തമിഴ് സിനിമ രംഗത്തേക്ക് വലിയ തിരിച്ചുവരവാണ് നല്‍കിയത്. ഈ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നത് വിജയ് ചിത്രമാണ്. തല്‍ക്കാലം ദളപതി 67 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇനിനകം വന്‍ ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. 

വിജയ് നായകനാവുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയാണ് നടന്നത്. അതിന് പിന്നാലെ കഴിഞ്ഞ ദിവസം ചിത്രത്തിലെ കാസ്റ്റിംഗിന്‍റെ ഒരു പ്രധാന ഭാഗം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. വിജയ്‍ക്കൊപ്പം എത്തുന്ന ഒന്‍പത് താരങ്ങളെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 

ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് അക്കൂട്ടത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ്. പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്.

എന്തായാലും ഇതിനൊപ്പം ഉയര്‍ന്നുവരുന്നത് ഒരു ഗോസിപ്പാണ്. കോളിവുഡ് കേന്ദ്രങ്ങളില്‍ നിന്ന് തന്നെയാണ് ഈ അഭ്യൂഹത്തിന്‍റെ ഉറവിടം. കമല്‍ഹാസന്‍ വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. എന്നാല്‍ അത് ചിലപ്പോള്‍ ഉണ്ടാകില്ലെന്നാണ് പുതിയ വിവരം. അതിന് കാരണമായി പറയുന്നത്  ലോകേഷിന്‍റെ ആവശ്യം അംഗീകരിക്കാന്‍ കമല്‍ മുന്നോട്ടുവച്ച ആവശ്യമാണ്.

ചിത്രത്തിലെ തിരക്കഥയിലോ, റോളിലോ ഒരു പ്രശ്നവും കമലിന് ഇല്ലെന്നും, എന്നാല്‍ വിജയിയുടെ അടുത്ത ചിത്രം നിര്‍മ്മിക്കാന്‍ കമലിന്‍റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസിന് അവസരം നല്‍കണം എന്നതായിരുന്നത്രെ കമലിന്‍റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വിജയ് തയ്യാറായില്ല എന്നാണ് വിവരം. ഇതോടെ കമലിന്‍റെ ദളപതി 67 ചിത്രത്തിലെ റോള്‍ പ്രതിസന്ധിയിലാണ് എന്നാണ് കോളിവുഡിലെ അഭ്യൂഹങ്ങള്‍ പറയുന്നത്. 

എന്തായാലും ഇതില്‍ പ്രതികരണങ്ങളൊന്നും കമലിന്‍റെയോ, വിജയിയുടെയും അടുത്ത വൃത്തങ്ങള്‍ നല്‍കുന്നില്ല. ഇത്തരത്തില്‍ ഒരു സംഭവം നടന്നാലും തന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് നല്‍കിയ ലോകേഷിന്‍റെ വിളിയില്‍ കമല്‍ അഭിനയിക്കാന്‍ എത്തിയെക്കും എന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്.  കമല്‍ ദളപതി 67ല്‍ ഉണ്ടോ എന്നറിയാന്‍ ഇന്ന് നിര്‍മ്മാതാക്കള്‍ പുറത്തുവിടുന്ന കാസ്റ്റ് ലിസ്റ്റ് കാത്തിരിക്കുകയാണ് തമിഴ് സിനിമ ലോകം. 

'റാമി'ല്‍ മോഹന്‍ലാല്‍ മുന്‍ റോ ഏജന്‍റ്? റിപ്പോര്‍ട്ടുകള്‍

അര്‍ജുന്‍, ഗൗതം മേനോന്‍, മാത്യു തോമസ്; 'ദളപതി 67' ല്‍ വിജയ്‍ക്കൊപ്പമെത്തുക ഈ 9 താരങ്ങള്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്