മങ്കാത്ത 2011ല്‍ നേടിയത് 74 കോടി, തിയറ്ററുകള്‍ ഭരിക്കാൻ വീണ്ടും അജിത്ത്

Published : Apr 22, 2024, 05:23 PM IST
മങ്കാത്ത 2011ല്‍ നേടിയത് 74 കോടി, തിയറ്ററുകള്‍ ഭരിക്കാൻ വീണ്ടും അജിത്ത്

Synopsis

മങ്കാത്ത വീണ്ടും റിലീസിന്.

തമിഴകത്ത് റീ റിലീസുകളുടെ കാലമാണ്. ഒരു കാലത്ത് വമ്പൻ ഹിറ്റായ ചിത്രങ്ങളും വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമ്പോഴും ചര്‍ച്ചയാകുകയാണ്. അങ്ങനെ അജിത്തിന്റെ മങ്കാത്തയും വീണ്ടുമെത്തുകയാണ്. 2011ല്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആഗോളതലത്തില്‍ 50 കോടി ക്ലബില്‍ ഇടംനേടിയതിനാല്‍ ആരാധകര്‍ക്ക് പ്രതീക്ഷകളുമുണ്ട്.

അജിത്തിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായിട്ടാണ് മങ്കാത്തയെ കണക്കാക്കുന്നത് എന്നാണ് വിലയിരുത്തല്‍. മങ്കാത്ത 2011ല്‍ ആകെ 74.25 കോടി രൂപ നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീണ്ടും മങ്കാത്തയെത്തുമ്പോള്‍ വൻ സ്വീകരണം ചിത്രത്തിന് ലഭിക്കും എന്നാണ് പ്രതീക്ഷ. മെയ്‍ ഒന്നിനാണ് മങ്കാത്ത വീണ്ടും തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

അജിത്തിന്റെ മങ്കാത്ത ഒരുങ്ങിയത് 24 കോടി രൂപയിലായിരുന്നു എന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. അജിത്ത് നായകനായ മങ്കാത്ത സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് വെങ്കട് പ്രഭു ആണ്.  ഛായാഗ്രാഹണം നിര്‍വഹിച്ചത് ശക്തി ശരവണനും. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാകനുമായ മങ്കാത്തയില്‍ അര്‍ജുൻ, തൃഷ. അഞ്‍ജലി, വൈഭവ്, ആൻഡ്രിയ, അശ്വിൻ, പ്രേംജി അമരൻ, മഹത് രാഘവേന്ദ്ര, ജയപ്രകാശ്, അരവിന്ദ് ആകാശ് എന്നിവരും വേഷമിട്ടിരുന്നു.

അജിത്ത് നായകനായി വിഡാ മുയര്‍ച്ചി സിനിമയാണ് ഇനി പുതുതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അജിത്തിന്റെ നായികയായി വിഡാ മുയര്‍ച്ചി സിനിമയില്‍ തൃഷയാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് വീണ്ടും തമിഴകത്ത് മുൻനിരയില്‍ എത്തും എന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

Read More: ആ ഹിറ്റ് നായിക അജിത്ത് ചിത്രത്തില്‍?, ഗുഡ് ബാഡ് അഗ്ളിക്കായി കാത്തിരിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം