50 കോടി ബജറ്റ് , മുടക്കുമുതല്‍ പോലും കിട്ടാതെ പൊട്ടി: 'ഫാമിലി സ്റ്റാറിന്' ഒടുവില്‍ ഒടിടി റിലീസ് ഡേറ്റായി

Published : Apr 22, 2024, 04:57 PM ISTUpdated : Apr 22, 2024, 05:01 PM IST
50 കോടി ബജറ്റ് , മുടക്കുമുതല്‍ പോലും കിട്ടാതെ പൊട്ടി: 'ഫാമിലി സ്റ്റാറിന്' ഒടുവില്‍ ഒടിടി റിലീസ് ഡേറ്റായി

Synopsis

 ദി ഫാമിലി സ്റ്റാർ നിർമ്മാണ ചിവവ് 50 കോടി രൂപയോളമാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ചിത്രം ബ്രേക്ക് ഈവനിൽ പോലും ആയില്ലെന്നാണ് വിവരം.

ഹൈദരാബാദ്: വിജയ് ദേവരകൊണ്ട നായകനായി എത്തിയ ദി ഫാമിലി സ്റ്റാർ ഏപ്രില്‍ 5നാണ് റിലീസായത്. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ തിളങ്ങിയില്ല. ആദ്യം മുതല്‍ സമിശ്ര പ്രതികരണം ലഭിച്ച ചിത്രം ബോക്സോഫീസില്‍ പരാജയം രുചിച്ചു. പരശുറാം സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഫാമിലി ഡ്രാമയാണ് ഒരുക്കിയത് എങ്കിലും കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചില്ല.

 ദി ഫാമിലി സ്റ്റാർ നിർമ്മാണ ചിവവ് 50 കോടി രൂപയോളമാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ചിത്രം ബ്രേക്ക് ഈവനിൽ പോലും ആയില്ലെന്നാണ് വിവരം. ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോള്‍ തീയറ്ററിലെ വന്‍ പരാജയത്തിന് ശേഷം ചിത്രം ഒടിടി റിലീസിനെത്തുകയാണ്.

ചിത്രം മെയ് 3 ന് ഒടിടി റിലീസാകും എന്നാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫാമിലി സ്റ്റാറിന്‍റെ പോസ്റ്റ്-തിയറ്റർ സ്ട്രീമിംഗ് അവകാശം ആമസോണ്‍ പ്രൈം വീഡിയോ നേരത്തെ സ്വന്തമാക്കിയിരുന്നു.  ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്താത്ത സിനിമകൾ പ്രതീക്ഷിച്ചതിലും നേരത്തെ ഒടിടിയില്‍ എത്തുന്ന പതിവ് വിജയ് ദേവരകൊണ്ട പടത്തിന്‍റെ കാര്യത്തിലും നടക്കുന്നു എന്നാണ് വിവരം. 

അതേ സമയം ഫാമിലിസ്റ്റാറിനെ ബോക്‌സ് ഓഫീസിലെ മോശം പ്രകടനത്തിന് കാരണക്കാര്‍ എന്ന് പറഞ്ഞ്. ചില ട്രോളുകൾക്കെതിരെ നടന്‍റെ ദേവരകൊണ്ടയുടെ മാനേജരും ഫാൻസ് ക്ലബ്ബിന്‍റെ പ്രസിഡന്‍റ് ഹൈദരാബാദിലെ മദാപൂരിലെ സൈബരാബാദ് പോലീസിൽ പരാതി നൽകിയിരുന്നു. 

2022 ൽ പുറത്തിറങ്ങിയ സർക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. കെ യു മോഹനനാണ് ഛായാ​ഗ്രഹണം.കലാസംവിധാനം: എ.എസ് പ്രകാശ്, എഡിറ്റർ: മാർത്താണ്ഡം കെ വെങ്കിടേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിംഗ് : ട്രെൻഡി ടോളി (ദിലീപ് & തനയ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്താ പ്രചാരണം പി ശിവപ്രസാദ്.

വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോർജ്; 'ആരോ' തീയേറ്ററുകളിലേക്ക്

ക്യാപ്റ്റൻ പവർ ടീമിന്റെ കളിപ്പാവയോ? മോഹന്‍ലാലിന്‍റെ ചോദ്യത്തില്‍ ജിന്‍റോ ഏയറിലായോ - വീഡിയോ പ്രമോ.!

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ