
ചെന്നൈ: അജിത്ത് നായകനാകുന്ന 'വിഡാമുയര്‍ച്ചി' എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടിട്ട് നാളുകള്‍ ഏറെയായി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം സംബന്ധിച്ച ഔദ്യോഗിക അപ്ഡേറ്റുകള്‍ എന്നാല്‍ കാര്യമായൊന്നും വന്നിട്ടില്ല. സാധാരണ അജിത്ത് സിനിമകളില്‍ സംഭവിക്കുന്നത് പോലെ അപ്ഡേറ്റില്‍ വളരെ പിശുക്ക് കാണിക്കുകയാണ് ഈ ചിത്രവും എന്ന് ആരാധകര്‍ക്കിടയില്‍ സംശയമുണ്ട്.
ചിത്രത്തിന്‍റെ ഷൂട്ടിംഗ് പലപ്രവശ്യമായി തുടങ്ങും എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതുവരെ ഒന്നുമായില്ലെന്നാണ് വിവരം. ചിത്രത്തിലെ താരനിര സംബന്ധിച്ചും ഇതുവരെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് വന്നത്. അരുണ്‍ വിജയ് മുതല്‍ അര്‍ജുന്‍ ദാസ്, തൃഷ വരെ ചിത്രത്തിലുണ്ടെന്നാണ് വിവരം. അതേ സമയം തന്നെ ചിത്രത്തിന് ചില പ്രശ്നങ്ങള്‍ നേരിടുന്നുവെന്നാണ് വിവരം.
തമിഴ് സിനിമ ജേര്‍ണലിസ്റ്റ് ബിസ്മി തന്‍റെ വലൈ പേച്ച് എന്ന പരിപാടിയിലാണ് പുതിയ കാര്യം വെളിപ്പെടുത്തുകയാണ്, അദ്ദേഹം പറയുന്നത് ഇതാണ്. 'വിഡാമുയര്‍ച്ചി' ഇതുവരെ ഒന്നും ആയില്ല. ഈ ചിത്രത്തിനൊപ്പം പ്രഖ്യാപിക്കപ്പെട്ട പല ചിത്രങ്ങളും ഷൂട്ടിംഗ് നടക്കുകയാണ്. അല്ലെങ്കില്‍ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് നീങ്ങുകയാണ്. എന്നാല്‍ 'വിഡാമുയര്‍ച്ചി' സംബന്ധിച്ച് ഒരു വിവരവും ഇല്ല.
യൂറോപ്പ് ടൂറിന് ശേഷം അജിത്ത് ചിത്രം ആരംഭിക്കും എന്നാണ് നേരത്തെ വന്ന വിവരമെങ്കില്‍ യൂറോപ്പ് ടൂര്‍ കഴിഞ്ഞ ശേഷം അജിത്ത് പിന്നീടും നിരവധി ബൈക്ക് റൈഡുകളും മറ്റും പോയി. അതിന് പുറമേ അജിത്ത് ദുബായില്‍ താമസമാക്കാന്‍ പോകുന്നു എന്ന വാര്‍ത്തയും വന്നു.
അതേ സമയം 'വിഡാമുയര്‍ച്ചി' സംബന്ധിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ മേധാവി സുബാസ്കരനോട് അടുത്തിടെ ചന്ദ്രമുഖി 2 ഓഡിയോ ലോഞ്ചിംഗ് വേദിയില്‍ അജിത്ത് ആരാധകര്‍ അപ്ഡേറ്റ് ചോദിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ജോലികള്‍ പുരോഗമിക്കുന്നുവെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.
അതേ സമയം ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം 110 കോടിയാണ് അജിത്തിന് 'വിഡാമുയര്‍ച്ചി' ചിത്രത്തിന് പ്രതിഫലമായി അജിത്തിന് നിശ്ചയിച്ചിരുന്നത്. അതില്‍ 25 കോടി അദ്ദേഹത്തിന് അഡ്വാന്‍സായി നല്‍കി. ബാക്കി വരുന്ന തുക ചിത്രത്തിന്‍റെ റിലീസ് വരെ ഒരോ മാസവും 8 കോടി വച്ച് അജിത്തിന് അക്കൌണ്ടില്‍ നല്‍കും എന്നായിരുന്നു ധാരണ. കുറേക്കാലമായി ഈ രീതിയിലാണ് അജിത്ത് ശമ്പളം വാങ്ങുന്നത്. എന്നാല്‍ 'വിഡാമുയര്‍ച്ചി' ഒന്നും നടക്കാത്ത സ്ഥിതിക്ക് രണ്ട് മാസമായി അജിത്തിന് ലൈക അക്കൌണ്ടില്‍ പണം നല്‍കുന്നില്ലെന്നാണ് വിവരം.
'ഇത്തരത്തില്‍ അക്കൌണ്ടില്‍ പണം കിട്ടിയില്ലെങ്കില്‍ അജിത്ത് വല്ല രാജ്യത്തും ബൈക്ക് റൈഡ് പോയി പെട്രോള്‍ അടിക്കാന്‍ കാശ് നോക്കുമ്പോള്‍ അക്കൌണ്ടില്‍ പണം കാണില്ലല്ലോ.അദ്ദേഹം അവിടെ കുടുങ്ങുമല്ലോ' - എന്നും തമാശയായി ജേര്‍ണലിസ്റ്റ് ബിസ്മി കൂട്ടിച്ചേര്‍ത്തു.
എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം 'തുനിവ്' ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. എച്ച് വിനോദായിരുന്നു തിരക്കഥയും. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കിംഗ് ഓഫ് കൊത്തയിൽ ദുൽഖറിന്റെ സിഗരറ്റ് വലി ലോലിപോപ്പ് തിന്നുപോലെയെന്ന് പരിഹാസം: സംവിധായകന്‍റെ മറുപടി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ