Asianet News MalayalamAsianet News Malayalam

കിംഗ് ഓഫ് കൊത്തയിൽ ദുൽഖറിന്റെ സിഗരറ്റ് വലി ലോലിപോപ്പ് തിന്നുപോലെയെന്ന് പരിഹാസം: സംവിധായകന്‍റെ മറുപടി

അതിന്‍റെ ഭാഗമായി നിരവധി ഓണ്‍ലൈന്‍ വീഡിയോ റിവ്യൂകളും വന്നിരുന്നു. ചിത്രത്തിന്‍റെ വിവിധ ഘടകങ്ങള്‍ വിമര്‍ശനത്തിന് വിധേയമാക്കിയ ഓണ്‍ലൈന്‍ റിവ്യൂകളുടെ ക്ലിപ്പുകള്‍ വൈറലായിരുന്നു.

king of kotha dulquer salmaan smoking scene jocked by reviewer director abhilash joshiy replay vvk
Author
First Published Sep 18, 2023, 5:28 PM IST

കൊച്ചി: മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.  ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്‍റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്.

അതിന്‍റെ ഭാഗമായി നിരവധി ഓണ്‍ലൈന്‍ വീഡിയോ റിവ്യൂകളും വന്നിരുന്നു. ചിത്രത്തിന്‍റെ വിവിധ ഘടകങ്ങള്‍ വിമര്‍ശനത്തിന് വിധേയമാക്കിയ ഓണ്‍ലൈന്‍ റിവ്യൂകളുടെ ക്ലിപ്പുകള്‍ വൈറലായിരുന്നു. ഇത്തരത്തില്‍ വളരെ ഓണ്‍ലൈനില്‍ ചര്‍ച്ചയായ ഒരു റിവ്യൂവില്‍ കിംഗ് ഓഫ് കൊത്തയിലെ ദുല്‍ഖറിന്‍റെ മാസ് വേഷത്തെ വിമര്‍ശിച്ചിരുന്നു. അതില്‍ ദുല്‍ഖര്‍ ചിത്രത്തില്‍ സിഗിരറ്റ് വലിക്കുന്നത് ലോലിപോപ്പ് തിന്നും പോലെയാണോ എന്നാണ് ആ റിവ്യൂവില്‍ പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ ഇതിനെതിരെ പരോക്ഷമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ അഭിലാഷ് ജോഷി.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ചിത്രത്തില്‍ കമല്‍ഹാസന്‍ സിഗിരറ്റ് വലിക്കുന്ന രംഗവും, ലോകേഷിന്‍റെ തന്നെ ഇറങ്ങിനിരിക്കുന്ന ലിയോവില്‍ അര്‍ജുന്‍ സിഗിരറ്റ് വലിക്കുന്ന രംഗവും ഇന്‍സ്റ്റ സ്റ്റോറിയാക്കി അതില്‍ 'ലോലിപോപ്പ്?' എന്നാണ് അഭിലാഷ് ജോഷി എഴുതിയിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റ് സിനിമ ഗ്രൂപ്പുകളില്‍ അടക്കം ചര്‍ച്ചയാകുന്നുണ്ട്. 

ചിത്രത്തെ ഈ രീതിയില്‍ വിമര്‍ശിച്ച റിവ്യൂ ചെയ്തയാളെയും ചിലര്‍ ഇത്തരം പോസ്റ്റുകളില്‍ വിമര്‍ശിക്കുന്നുണ്ട്. "റിവ്യൂ എന്ന പേരിൽ മൂവി റേപ്പിനെയൊക്കെ വിമർശനം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. ദുൽഖർ വൃത്തിക്ക് തന്‍റെ റോൾ ചെയ്തിട്ടുണ്ട്. പാളിപ്പോയ തിരക്കഥ, മാർക്കറ്റ് ചെയ്ത രീതി എന്നിവ പടത്തെ ബാധിച്ചു എന്നല്ലാതെ വലിയ പ്രശ്നങ്ങള്‍ പടത്തിന് ഇല്ല. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെപ്പോലും താങ്ങാന്‍ കഴിയില്ലെ എന്നാണ് പലരും സംവിധായകനോട് ചോദിക്കുന്നത്. 

തമിഴ് സംവിധായകന്‍ നെല്‍സനെപ്പോലെയാണ് സംവിധായകര്‍ ആകേണ്ടത്, വിമര്‍ശനം വരുമ്പോള്‍ നിശബ്ദനായിരിക്കുക. അടുത്ത ചിത്രത്തിന് വേണ്ടി പ്രയത്നിക്കുക. വിജയം കാണിച്ചുകൊടുക്കുക, മറ്റൊരു കമന്‍റില്‍ ഒരു ഫേസ്ബുക്ക് ഉപയോക്താവ് അഭിലാഷ് ജോഷിക്ക് ഉപദേശം നല്‍കുന്നു. 

അതേ സമയം നെഗറ്റീവ് പബ്ലിസിറ്റി നേടിയെങ്കിലും കിംഗ് ഓഫ് കൊത്ത മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടിയിരുന്നു. ആദ്യ വാരം ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 14.5 കോടിയിലേറെയാണെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ആദ്യവാര കളക്ഷന്‍ 7 കോടിക്ക് മുകളിലായിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മറ്റൊരു 15 കോടിയും. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 36 കോടിയിലേറെ ഗ്രോസ് ആണ് ആദ്യ വാരം കിംഗ് ഓഫ് കൊത്ത നേടിയിരുന്നത്.

അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് സെപ്റ്റംബര്‍ 22 ന് നടക്കുമെന്ന് ഇന്ത്യ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരിക്കുമെന്നും ഇന്ത്യ ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് കരുതപ്പെടുന്നു. 

നയന്‍താരയുടെ അടുത്ത പടം 'മണ്ണാങ്കട്ടി' ; പുതിയ അപ്ഡേറ്റ് ഇങ്ങനെ

അപ്പന്‍ സിനിമയ്ക്ക് ശേഷം എന്നെ കിടത്താന്‍ ചിലർ ശ്രമിക്കുന്നുവെന്ന് അലന്‍സിയര്‍

​​​​​​​Asianet News Live
 

Follow Us:
Download App:
  • android
  • ios