Valimai : 'വലിമൈ' ആവേശമാകും, ഇതാ കാത്തിരുന്ന പ്രഖ്യാപനമെത്തി

Web Desk   | Asianet News
Published : Feb 02, 2022, 01:27 PM IST
Valimai : 'വലിമൈ' ആവേശമാകും, ഇതാ കാത്തിരുന്ന പ്രഖ്യാപനമെത്തി

Synopsis

പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നേരത്തെ മാറ്റിവയ്‍ക്കേണ്ടി വന്നിരുന്നു.


അജിത്ത് നായകനാകുന്ന ചിത്രം 'വലിമൈ'ക്കായി ( Valimai) ആരാധകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വലിമൈ' എന്ന ചിത്രത്തിന്റെ ഫോട്ടോകളടക്കം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പല കാരണങ്ങളാല്‍ റിലീസ് നീട്ടിവെച്ച 'വലിമൈ' തിയറ്ററുകളിലേക്ക് എത്താൻ പോകുകയാണെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഫെബ്രുവരി 24നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുകയെന്നാണ് അറിയിച്ചിരിക്കുന്നത്. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് വലിമൈക്ക്. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം.  അജിത്ത് നായകനാകുന്ന ചിത്രം  ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. 'വലിമൈ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന യുവൻ ശങ്കര്‍ രാജയാണ്. 

ബൈക്ക് സ്റ്റണ്ടുകള്‍ ഉള്‍പ്പടെയുള്ളവയുടെ ഷൂട്ടിംഗില്‍ അജിത്തിന് പരുക്കേറ്റിരുന്നു. ബസ് ചേസിംഗ് രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് 'വലിമൈ' എത്തുക. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായിക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം', ബിജു മേനോനെതിരെ സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ
'സഹോദരസ്നേഹം രക്തബന്ധത്തിന്റെ പുറത്താണ്, ജീവിതപങ്കാളി എന്നാല്‍ അങ്ങനെയല്ല'; പ്രണയത്തെ കുറിച്ച് മൃണാൾ താക്കൂർ