
അമിതാഭ് ബച്ചൻ നായകനാകുന്ന ചിത്രമാണ് 'ജുണ്ഡ്' (Jhundu). നാഗ്‍രാജ് മഞ്‍ജുളെയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അമിതാഭ് ബച്ചൻ തന്നെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.ഒടിടി റിലീസായിരിക്കും ചിത്രമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും 'ജുണ്ഡ്' തിയറ്ററുകളില്‍ തന്നെയാകും എത്തുകയെന്ന് വ്യക്തമായിരിക്കുകയാണ്.
അമിതാഭ് ബച്ചന് ചിത്രത്തില്‍ മികച്ച കഥാപാത്രമാണ്. ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. വിജയ് ബര്‍സെ എന്ന ഫുട്‍ബോള്‍ പരശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന സംഘടനയുടെ സ്ഥാപകനാണ് വിജയ് ബര്‍സെ.
കൃഷൻ കുമാര്‍, ഭൂഷണ്‍ കുമാര്‍, രാജ് ഹിരേമാത്, സവതി രാജ്, നാഗ്‍രാജ് മഞ്‍ജുളെ, ഗാര്‍ഗീ കുല്‍ക്കര്‍ണി, സന്ദീപ് സിംഗ്, മീനു അറോറ എന്നിവരാണ് നിര്‍മാണം. താണ്ഡവ് സീരീസും ടി സീരിസുമാണ് ബാനര്‍. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം കുതുബ് ഇനമ്‍ദര്‍, വൈഭവ് ദഭാദെ എന്നിവരാണ്.
ആകാശ് തൊസാര്‍, റിങ്കു, രാജ്‍ഗുരു, വിക്കി കദിയാൻ, ഗണേശ് ദേശ്‍മുഖ് എന്നിവരും ചിത്രത്തിലുണ്ട്. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ സംവിധായകൻ നാഗ്‍രാജ് മഞ്‍ജുള ദേശീയ അവാര്‍ഡ് ജേതാവാണ്. അമിതാഭ് ബച്ചൻ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുധാകര്‍ റെഡ്ഡി യക്കന്തിയാണ്. മാര്‍ച്ച് നാലിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.