
ചെന്നൈ: 2023 ല്‍ തമിഴ് സിനിമ ലോകത്തെ ആദ്യം ഞെട്ടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു അജിത്ത് കുമാറിന്‍റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്നും വിഘ്നേശ് ശിവനെ മാറ്റിയത്. നേരത്തെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ വിഘ്നേശ് ശിവന്‍ അടുത്ത അജിത്ത് ചിത്രം സംവിധാനം ചെയ്യും എന്ന് പറഞ്ഞ് ഔദ്യോഗിക വാര്‍ത്ത കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് ഈ പിന്‍മാറ്റം. വിഘ്നേശ് എകെ 62 ല്‍ നിന്നും പുറത്തായതോടെ അനിരുദ്ധ് സംഗീത സംവിധായക സ്ഥാനത്ത് നിന്നും മാറി.
എന്തായാലും എന്താണ് വിഘ്നേശിനെ എകെ62ല്‍ നിന്നും പുറത്താക്കാനുള്ള കാരണം എന്ത് എന്നത് ഇപ്പോഴും വ്യക്തമല്ല. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് വിഘ്നേശ് പറഞ്ഞ വണ്‍ ലൈന്‍ ഇഷ്ടപ്പെട്ട അജിത്ത് ഡേറ്റ് നല്‍കുകയായിരുന്നു. എന്നാല്‍ ഇത് ഫുള്‍ സ്ക്രിപ്റ്റ് ആയപ്പോള്‍ അജിത്ത് പ്രതീക്ഷിച്ച നിലവാരത്തില്‍ ഇത് വന്നില്ല. ഇതോടെ തിരുത്തലുകള്‍ നിര്‍ദേശിച്ചെങ്കിലും വരുത്തിയ തിരുത്തലുകളും സ്ക്രിപ്റ്റിനെ മികച്ചതാക്കുന്നില്ല എന്നതോടെ അജിത്ത് വിഘ്നേശ് ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്നാണ്.
ഇതോടെ മഗിഴ് തിരുമേനിയായിരിക്കും 'എകെ62' സംവിധാനം ചെയ്യുക. ഇദ്ദേഹം അജിത്തിന് മുന്‍പില്‍ അവതരിപ്പിച്ച തിരക്കഥ അജിത്തിന് ഏറെ ഇഷ്ടപ്പെട്ടു. അതിനാല്‍ തന്നെ ഈ ചിത്രം അടുത്തതായി ചെയ്യാം എന്നാണ് അജിത്ത് പറഞ്ഞത്. നേരത്തെ 'എകെ62' നിര്‍മ്മിക്കാന്‍ ലൈക്ക പ്രൊഡക്ഷന്‍ അജിത്തിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. മഗിഴ് തിരുമേനിയുടെ പ്രൊജക്ടില്‍ ലൈക്കയും സന്തുഷ്ടരാണ് എന്നാണ് പുതിയ വിവരം.
എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തയില്‍ തന്നെ സിനിമയില്‍ നിന്നും വെട്ടിയ അജിത്തിനെ ട്വിറ്ററില്‍ നിന്നും വിഘ്നേശ് വെട്ടിയെന്നാണ് കോളിവുഡിലെ പുതിയ വാര്‍ത്ത. നേരത്തെ വിഘ്നേശിന്‍റെ ട്വിറ്റര്‍ ബയോയില്‍ എകെ 62 എന്നത് ലൌ ചിഹ്നത്തോടെ ഉണ്ടായിരുന്നു. തന്‍റെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് എകെ 62 ട്വിറ്റര്‍ ബയോയില്‍ വിഘ്നേശ് വച്ചിരുന്നത്. അജിത്തിനൊപ്പം ഉള്ള ചിത്രം വിഘ്നേശ് കവര്‍ ചിത്രവും ആക്കിയിരുന്നു.
എന്നാല്‍ ഇത് ഇപ്പോള്‍ എടുത്തു കളഞ്ഞിരിക്കുകയാണ് വിഘ്നേശ്,ഒപ്പം നെവര്‍ ഗീവ് അപ് എന്ന് കവര്‍ ഇമേജാണ് നല്‍കിയിരിക്കുന്നത്. ഒപ്പം എകെ 62 എന്നതിന് പകരം ഇപ്പോള്‍ ബയോയില്‍ വിക്കി 6 എന്നാണ് കിടക്കുന്നത്. അതായത് വിഘ്നേശ് ശിവന്‍റെ ആറമത്തെ ചിത്രം എന്നാണ് ഇത് ഉദ്ദേശിക്കുന്നത്. ഇതോടെ അജിത്ത് സിനിമയില്‍ നിന്നും വിഘ്നേശ് പൂര്‍ണ്ണമായും പുറത്തായി എന്നതിന് സ്ഥിരീകരണമായി. അതേ സമയം എകെ 63 ല്‍ വിഘ്നേശിന് സാധ്യതയുണ്ട് എന്ന വാര്‍ത്തകള്‍ക്ക് കൂടിയാണ് അവസാനമാകുന്നത്.
അജിത്തിന് ഇഷ്ടമായി; വിഘ്നേശിനെ പുറത്താക്കി കൊണ്ടുവന്ന സംവിധായകന് പ്രതിഫലം റെക്കോഡ് തുക.!
അജിത്തിനെ പിന്നിലാക്കി 300 കോടി ക്ലബ്ബിൽ വിജയ്; 'സോൾ ഓഫ് വാരിസ്' എത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ