ധ്രുവനച്ചത്തിരത്തിന് ശാപമോക്ഷമോ?; ഒടുവില്‍ ഗൗതം മേനോൻ പണി തീര്‍ത്തു.!

Published : Feb 08, 2023, 12:40 PM ISTUpdated : Feb 08, 2023, 12:44 PM IST
ധ്രുവനച്ചത്തിരത്തിന് ശാപമോക്ഷമോ?; ഒടുവില്‍ ഗൗതം മേനോൻ പണി തീര്‍ത്തു.!

Synopsis

ഈ ചിത്രം മുടങ്ങിക്കിടക്കാന്‍ ഏറെ കാരണങ്ങള്‍ കോളിവുഡില്‍ കേട്ടിട്ടുണ്ട്. ഇതില്‍ പ്രധാനമായ കാര്യം സംവിധായകനും പ്രൊഡക്ഷന്‍ കമ്പനിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ്. 

ചെന്നൈ: സമീപകാല തമിഴ് സിനിമയില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ ശേഷം വളരെക്കാലം നീണ്ടു പോയ പ്രൊജക്ടാണ് ധ്രുവനച്ചത്തിരം.  ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രം ആണ് പ്രധാന താരം. 2017 ഷൂട്ടിംഗ് ആരംഭിച്ച് ഏതാണ്ട് അവസാനിച്ചതാണ് ചിത്രത്തിന്‍റെ. ചിത്രത്തിന്‍റെ ടീസറും ഇറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രത്തെക്കുറിച്ച് ഒരു വിവരവും ഇല്ല. 

ഈ ചിത്രം മുടങ്ങിക്കിടക്കാന്‍ ഏറെ കാരണങ്ങള്‍ കോളിവുഡില്‍ കേട്ടിട്ടുണ്ട്. ഇതില്‍ പ്രധാനമായ കാര്യം സംവിധായകനും പ്രൊഡക്ഷന്‍ കമ്പനിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ്. നേരത്തെ തന്നെ സൂര്യയെ വച്ച് പ്രഖ്യാപിച്ച ചിത്രം ആയിരുന്നു ധ്രുവനച്ചത്തിരം. എന്നാല്‍ പിന്നീട് ഗൌതം മേനോനുടുള്ള അഭിപ്രായ വ്യത്യാസത്തില്‍ സൂര്യ ചിത്രത്തില്‍ നിന്നും പിന്‍മറുകയായിരുന്നു. പിന്നീടും വര്‍ഷങ്ങള്‍ താമസിച്ച ചിത്രം വിക്രത്തിനെ വച്ച് ആരംഭിക്കുകയായിരുന്നു.

എന്നാല്‍ ടീസറും, പോസ്റ്ററും മറ്റും ഇറങ്ങിയ ശേഷം പിന്നീട് ഈ ചിത്രത്തെക്കുറിച്ചും കേള്‍ക്കാതായി. വൈകുന്ന പ്രൊജക്ടുകളുടെ പേരില്‍ എന്നും തമിഴില്‍ അല്‍പ്പം പേരുദോഷം ഉള്ള സംവിധായകനാണ് ഗൗതം  മേനോന്‍. ഏതാണ്ട് തമിഴ് സിനിമ ലോകം ധ്രുവനച്ചത്തിരം എന്ന സിനിമ മറന്ന സമയത്താണ് ഇപ്പോള്‍ പുതിയ അപ്ഡേറ്റ് എത്തുന്നത്. 

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗൗതം വാസുദേവ് ​​മേനോൻ ഏറെ നാളായി കാത്തിരുന്ന ധ്രുവനച്ചത്തിരത്തിന്‍റെ ബാക്ക് ഷൂട്ടിംഗ് പൂർത്തിയാക്കി എന്നാണ് അറിയുന്നത്. ഈ അവസാനഘട്ട ഷൂട്ടിന് ഒപ്പം തന്നെ മറ്റൊരു ടീം ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നാണ് വിവരം. ഇതോടെ ധ്രുവനച്ചത്തിരം  നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ് എന്ന സ്ഥിരീകരണമാണ് വരുന്നത്. 

2023  ഏപ്രില്‍ മെയ് സീസണില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ നീക്കം എന്നാണ് വിവരം. അതേ സമയം  മണി രത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം ഏപ്രിലിൽ റിലീസ് ചെയ്യും. ഇ ചിത്രത്തിൽ വിക്രമും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതോടെ വിക്രം ചിത്രങ്ങളുടെ ഒരു ക്ലാഷും ഏപ്രിലില്‍ ഉണ്ടായേക്കാം.

ലിയോയില്‍ നിന്നും തൃഷ പുറത്ത്?; കാട്ടുതീപോലെ പടര്‍ന്ന വാര്‍ത്തയില്‍ വിശദീകരണവുമായി തൃഷയുടെ അമ്മ

'ഏജന്‍റ് ടീന റിപ്പോര്‍ട്ടിംഗ്'; 'വിക്ര'ത്തിലെ താരം വിജയ്‍ക്കൊപ്പം 'ലിയോ'യിലും

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ