കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു; ജേഴ്സി പ്രകാശനം ചെയ്തു

Published : Feb 08, 2023, 11:54 AM ISTUpdated : Feb 08, 2023, 01:45 PM IST
കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു; ജേഴ്സി പ്രകാശനം ചെയ്തു

Synopsis

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമെത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ഉദ്ഘാടന മല്‍സരം ചെന്നൈ റൈനോസും കര്‍ണാട ബുള്‍ഡോസേഴ്സും തമ്മിലാണ്. 

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് ടീമിന്റെ നായകൻ. കേരള സ്ട്രൈക്കേഴ്സിന്‍റെ ആദ്യ മത്സരം ഫെബ്രുവരി 19ന് നടക്കും.

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമെത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ഉദ്ഘാടന മല്‍സരം ചെന്നൈ റൈനോസും കര്‍ണാട ബുള്‍ഡോസേഴ്സും തമ്മിലാണ്. ഈ മാസം 19 നാണ് മത്സരം. വമ്പന്‍ മാറ്റങ്ങളോടെയാണ് ഇത്തവണ ലീഗെത്തുന്നത്. ആകെ പത്തൊന്‍പത് മല്‍സങ്ങളുണ്ടാകും. 

ഫോര്‍മാറ്റിലും മാറ്റമുണ്ട്. കു‍ഞ്ചാക്കോ ബോബന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ദ്രജിത്ത്, ആസിഫ് അലി, സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, സിജു വില്‍സൺ തുടങ്ങിയവരാണ് കേരള സ്ട്രൈക്കേഴ്സ് ടീമിലുള്ളത്. ഇത്തവണ ചാംപ്യന്‍ പട്ടമാണ് ലക്ഷ്യമെന്ന് പറയുന്നു ക്യാപ്റ്റൻ കുഞ്ചാക്കോ ബോബന്‍.

ടീമിന്റെ ജഴ്സിയും പ്രകാശനം ചെയ്തു. 2014, 2017 വര്‍ഷങ്ങളിൽ കേരള സ്ട്രൈക്കേഴ്സായിരുന്നു ലീഗിലെ റണ്ണറപ്പ്.

ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍; 'സി 3 കേരള സ്ട്രൈക്കേഴ്സ്'

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പൃഥ്വിരാജും മഞ്‍ജു വാര്യരും ഒന്നിക്കുന്നു, സംവിധാനം രാഹുല്‍‌ സദാശിവൻ?
മോഹൻലാലിന്റെ മോണോലോഗിൽ ഞാൻ കരഞ്ഞു', അതുപോലൊരു സിനിമയുണ്ടായിട്ടില്ലെന്നും വിനായക് ശശികുമാര്‍