
സൂപ്പർഹിറ്റ് വിനയൻ ചിത്രം ‘ആകാശഗംഗയുടെ രണ്ടാം ഭാഗമായ ആകാശ ഗംഗ 2ന്റെ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞു. 20 വർഷങ്ങൾക്കു മുൻപ് ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്.
ശ്രീനാഥ് ഭാസി, വിഷ്‍ണു വിനയ്, വിഷ്‍ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറർ ചിത്രം ഒരുങ്ങുന്നത്. 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ ഗംഭീര തിരിച്ചു വരവ് നടത്തിയ വിനയന്റെ പുതിയ ചിത്രം ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന്‍ ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്‍ക് ആണ്. ഓണം റിലീസായി ആകാശഗംഗ 2 എത്തും.