'ഖെദ്ദ' കാണുന്നവർക്ക് സുവർണാവസരം; വേൾഡ് കപ്പ് കാണാൻ അവസരമൊരുക്കി അക്ബർ ട്രാവൽസ്

By Web TeamFirst Published Dec 1, 2022, 4:04 PM IST
Highlights

ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന 'ഖെദ്ദ' കാണുന്നവർക്ക് ഖത്തർ വേൾഡ് കപ്പ് കാണാൻ അവസരം. അക്ബർ ട്രാവൽസ് ആണ് പ്രേക്ഷകർക്ക് ഈ സുവർണാവസരം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 10നുള്ള അവസാന ഷോ വരെ മാത്രമാണ് ഈ അവസരം ലഭിക്കുക. ഡിസംബർ 12ന് വിജയികളെ പ്രഖ്യാപിക്കും. 

വേൾഡ് കപ്പ് കാണാനുള്ള അവസരത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം. 'ഖെദ്ദ' കാണാനുള്ള ടിക്കെറ്റെടുത്ത് അതിന്റെ പുറകിൽ സ്വന്തം പേരും മൊബൈൽ ഫോൺ നമ്പറും എഴുതി തിയറ്ററിൽ വെച്ചിട്ടുള്ള പ്രത്യേക ബോക്സിൽ നിക്ഷേപിക്കുക. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്കാകും വേൾഡ് കപ്പ് കാണാനുള്ള അവസരം ലഭിക്കുക. ചിത്രം നാളെ മുതൽ തിയറ്ററുകളിൽ എത്തും. 

ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആശ ശരത്തിനൊപ്പം മകള്‍ ഉത്തരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്.

സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും മനോജ്‌ കാന. ക്യാമറ  പ്രതാപ് പി നായർ. ബിജിപാലാണ് പശ്ചാത്തല സംഗീതം. 

'മണി പസിക്കിത് മണി'; ഹോട്ടലിലെത്തിയ ജയറാമിനോട് ജീവനക്കാരൻ, നിറഞ്ഞ് ചിരിച്ച് പാർവതി- വീഡിയോ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നടിയാണ് ആശ ശരത്ത്. നർത്തകിയും അഭിനേത്രിയുമായ താരം മിനി സ്ക്രീനിൽ നിന്നാണ് ബി​ഗ് സ്ക്രീനിലേക്ക് എത്തിയത്. സീരിയലില്‍ പ്രൊഫസര്‍ ജയന്തിയായി തിളങ്ങിയ ആശ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം അഭിനയിച്ചു. മോഹന്‍ലാലിന്‍റെ ദൃശ്യത്തിലെ  വേഷം ആശയുടെ കരിയര്‍ ബ്രേക്കുകളില്‍ ഒന്നാണ്. പാപ്പന്‍ എന്ന ചിത്രത്തിലാണ് ആശ ഒടുവിലായി അഭിനയിച്ചത്. സുരേഷ് ഗോപി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജോഷിയാണ്. 

click me!