
നന്ദമുരി ബാലകൃഷ്‍ണ നായകനായി വന്ന ചിത്രമാണ് അഖണ്ഡ 2. ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ അഖണ്ഡയുടെ രണ്ടാം ഭാഗമായി ഒരുങ്ങിയ ചിത്രം വലിയ ഹൈപ്പിലാണ് തിയറ്ററുകളിൽ എത്തിയത്. പക്ഷേ സമ്മിശ്ര പ്രതികരണവും ട്രോളുകളുമാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നിരുന്നാലും ഭേദപ്പെട്ട കളക്ഷൻ ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇപ്പോഴിതാ അഖണ്ഡ 2 ഒടിടിയിലേക്ക് എത്തുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 9ന് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ഇതുപ്രകാരം തിയറ്റർ റിലീസ് കഴിഞ്ഞ് 28-ാം ദിവസമാണ് അഖണ്ഡ 2 ഒടിടിയിൽ എത്തുന്നത്. ബോയപതി ശ്രീനു രചനയും സംവിധാനം നിർവഹിച്ച ചിത്രമാണ് അഖണ്ഡ. ഡിസംബർ 12ന് ആയിരുന്നു റിലീസ്.
ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്‍ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് "അഖണ്ഡ 2: താണ്ഡവം", ഇവരുടെ മുൻ ചിത്രമായ 'അഖണ്ഡ'യുടെ തുടർച്ച ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഇമോഷനും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രതികരണങ്ങള്‍. രണ്ട് വ്യത്യസ്‍ത ഗെറ്റപ്പിൽ ആണ് ഈ ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്‍ണ എത്തിയത്. ദൈവിക ശക്തിയുള്ള കരുത്തനായ അഘോരി സന്യാസി ആയാണ് ബാലകൃഷ്‍ണയുടെ പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 122.6 കോടിയാണ് അഖണ്ഡ 2വിന്റെ ഫൈനൽ കളക്ഷൻ. ബജറ്റ് 200 കോടിയും. ഇന്ത്യ നെറ്റ് കളക്ഷൻ 93.4 കോടിയും ഗ്രോസ് കളക്ഷൻ 110.25 കോടിയുമാണ്. ഓവർസീസിൽ നിന്നും 12.35 കോടി രൂപയും അഖണ്ഡ 2 നേടിയിട്ടുണ്ട്. നന്ദമുരി ബാലകൃഷ്ണ, സംയുക്ത മേനോൻ, ആദി പിനിസെട്ടി, ഹർഷാലി മൽഹോത്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. തമൻ എസ് സംഗീതസംവിധാനവും സി രാംപ്രസാദ് ഛായാഗ്രഹണവും തമ്മിരാജു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ