'അദ്ദേഹത്തിന്റെ പ്രകടനം എന്നെ ഭയപ്പെടുത്തി, എന്തൊരു അഭിനയവും കഴിവും'; മമ്മൂട്ടിയെ കുറിച്ച് അഖിൽ

Published : Apr 16, 2023, 06:02 PM IST
'അദ്ദേഹത്തിന്റെ പ്രകടനം എന്നെ ഭയപ്പെടുത്തി, എന്തൊരു അഭിനയവും കഴിവും'; മമ്മൂട്ടിയെ കുറിച്ച് അഖിൽ

Synopsis

മമ്മൂട്ടിയുടെ പ്രകടനം തന്നെ ഭയപ്പെടുത്തി കളഞ്ഞുവെന്ന് അഖിൽ അക്കിനേനി

മ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിക്കുന്നെന്ന നിലയിൽ കേരളക്കരയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ഏജന്റ്. കേണല്‍ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അഖില്‍ അക്കിനേനി നായകനായി എത്തുന്ന ചിത്രം ഉടൻ തിയറ്ററിൽ എത്തും. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് അഖിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

മമ്മൂട്ടിയുടെ പ്രകടനം തന്നെ ഭയപ്പെടുത്തി കളഞ്ഞുവെന്ന് അഖിൽ അക്കിനേനി പറയുന്നു. ആ ഭയത്തില്‍ നിന്ന് തന്നെ താന്‍ പ്രചോദനമുള്‍ക്കൊണ്ടു എന്നും നടൻ കൂട്ടിച്ചേർത്തു. ഏജന്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഖിലിന്റെ പ്രതികരണം. 

അഖിൽ അക്കിനേനിയുടെ വാക്കുകൾ ഇങ്ങനെ

അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് ഒരു അമേസിംഗ് എക്സ്പീരിയന്‍സായിരുന്നു. അദ്ദേഹം സെറ്റിലേക്ക് വരുമ്പോള്‍ തന്നെ നമുക്കത് തിരിച്ചറിയാന്‍ സാധിക്കും. ഒരു ഇതിഹാസ താരം മത്രമല്ല വരുന്നത്. ഒരു പ്രത്യകേത തരം ഓറയാണ്. വാതില്‍ തുറന്ന് വരുമ്പോള്‍ തന്നെ ആ എനര്‍ജി ഫീല്‍ ചെയ്യാന്‍ പറ്റും. മാനുഷികമായതിനപ്പുറമേന്തോ ഒന്ന് അദ്ദേഹത്തിനുണ്ട്. അദ്ദേഹം എന്‍റെ സൂപ്പര്‍ സീനിയറാണ്. അദ്ദേഹത്തിന്‍റെ സ്റ്റാര്‍ഡവും(താരപരിവേഷം) എക്സ്പീരിയന്‍സും എന്നെ ഭയപ്പെടുത്തി കളഞ്ഞു. എന്തൊരു അഭിനയമാണ്. എന്തൊരു കഴിവാണ്. മമ്മൂട്ടി സാറുമായുള്ള രംഗമാണ് ചിത്രീകരിക്കുന്നതെങ്കിൽ എനിക്ക് ആവേശം കൂടും. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയൊരു ബഹുമതിയാണ്. ഒരുപാട് പഠിക്കാന്‍ പറ്റി. ഏജന്‍റിലെ റോ ചീഫായി എനിക്ക് മറ്റാരെയും സങ്കല്‍പ്പിക്കാന്‍ പോലും സാിക്കില്ല. അദ്ദേഹത്തെ എപ്പോഴൊക്കെ സ്ക്രീനില്‍ കണ്ടാലും ഒരു എനര്‍ജി ലഭിക്കും. അത്തരമൊരു സ്റ്റാര്‍ഡത്തിൽ(താരപരിവേഷം) നിന്ന് മാത്രമേ അത് വരൂ. 

നീണ്ട മുടിയും താടിയും, തീരെ മെലിഞ്ഞ രൂപം, വേറിട്ട ലുക്കിൽ വിക്രം; 'പി എസ്' ടീം ഫോട്ടോ വൈറൽ

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഏജന്റ്. നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എടുത്തിരിക്കുന്നത്. റോ ചീഫ് ആണ് മമ്മൂട്ടിയുടെ കഥാപാത്രമെന്നും അദ്ദേഹത്തിന്‍റെ ടീമില്‍ ഉള്ളതാണ് തന്‍റെ കഥാപാത്രമെന്നും തങ്ങള്‍ ഒരുമിച്ചുള്ള ഒരുപാട് ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടെന്നും അഖില്‍ നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ 28 ന് മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍