'ബി​ഗ് ബോസ് 5 കപ്പ് എനിക്കുള്ളതാ' എന്ന് അന്ന്; ഇന്ന് തൃക്കാക്കരയും തനിക്കുള്ളതാണെന്ന് അഖിൽ മാരാർ

Published : Mar 28, 2026, 08:13 AM IST
Akhil marar

Synopsis

നിയമസഭാ തിരഞ്ഞെടുപ്പിലെ സെലിബ്രിറ്റി മത്സരാര്‍ത്ഥികളില്‍ ശ്രദ്ധേയനാണ് അഖില്‍ മാരാര്‍. ബിഗ് ബോസിലെ വിജയം പോലെ തിരഞ്ഞെടുപ്പിലും ജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേരളത്തിൽ നിയമസഭാ തെര‍ഞ്ഞെടുപ്പ് ആവേശം ഓരോ ദിവസം കഴിയുമ്പോഴേക്കും കൂടുതൽ ശക്തി പ്രാപിക്കുകയാണ്. ഇത്തവണത്തെ സെലിബ്രിറ്റി മത്സരാർത്ഥികളിൽ ശ്രദ്ധേയനാണ് അഖിൽ മാരാർ. ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ അഖിൽ, ബി​ഗ് ബോസ് മലയാളം സീസൺ 5ന്റെ വിജയിയായിരുന്നു. ശേഷം മുള്ളൻ കൊല്ലി എന്ന സിനിമയിലൂടെ നായകനായും എത്തിയ അഖിൽ തൃക്കാക്കരയിൽ ട്വിന്റി ട്വന്റി സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്. അടുത്തിടെ രമേഷ് പിഷാരടിയ്ക്കെതിരെ അഖിൽ നടത്തിയ പരാമശർശങ്ങളും അതിന് ലഭിച്ച മറുപടിയുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു.

ബി​ഗ് ബോസുമായി ബന്ധപ്പെട്ട് അഖിൽ മാരാർ പങ്കുവച്ചൊരു പോസ്റ്റിപ്പോൾ ശ്രദ്ധനേടിയിരിക്കുകയാണ്. ബി​ഗ് ബോസ് മലയാളം സീസൺ 5ന്റെ കപ്പ് അഖിൽ മാരാർക്ക് ഉള്ളതാണെന്ന് ജുനൈസിനോട് തർക്കിച്ച് പറയുന്ന അഖിലിന്റെ വീഡിയോയാണ് ഇത്. ഒപ്പം ​ഗ്രാന്റ് ഫിനാലേയിൽ മോഹൻലാൽ അഖിലാണ് വിജയി എന്ന് പ്രഖ്യാപിക്കുന്ന വീഡിയോയും പങ്കുവച്ചു. ഇതിനൊപ്പം, "ഇതേ ആത്മവിശ്വാസത്തോടെ ഞാൻ പറയും, തൃക്കാക്കര അഖിൽ മാരാർക്കുള്ളതാണ്. സത്യം തിരിച്ചറിഞ്ഞ പ്രേക്ഷകരാണ് അന്ന് ജയിപ്പിച്ചതെങ്കിൽ എനിക്കെതിരെ ഒരു വിഭാഗം പേര് സൃഷ്ടിക്കുന്ന വെറുപ്പ് കണ്ട ഈശ്വരൻ എനിക്കായി തൃക്കാക്കരയിൽ പ്രവർത്തിക്കും. തൃക്കാക്കര മാറും", എന്നായിരുന്നു അഖിൽ മാരാർ കുറിച്ച വാക്കുകൾ.

ബി​ഗ് ബോസ് കണ്ടവർ തനിക്ക് വോട്ട് ചെയ്യുമെന്ന തരത്തില്‍ നേരത്തെ അഖിൽ മാരാർ പറഞ്ഞത് വൈറലായിരുന്നു. പിന്നാലെ ഇത്തവണ ഹോട്സ്റ്റാർ വഴിയാണോ വോട്ട് എന്ന തരത്തിലുള്ള ട്രോളുകളും വന്നു. ഇവയ്ക്ക് മറുപടി എന്നോണം, "വോട്ട് ഹോട്ട് സ്റ്റാർ വഴി ആയാലും പോളിംഗ് ബൂത്ത്‌ വഴി വോട്ട് ചെയ്യുന്നത് ഒരുവന്റെ ഉള്ളിൽ മറ്റൊരുവനോട് തോന്നുന്ന ഇഷ്ടത്തിൽ നിന്നാണ്. ആ ഇഷ്ടം ആണ് വോട്ട് ചെയ്യുന്നതിനും മറ്റുള്ളവരെ കൊണ്ട് ഒരാൾക്ക് വോട്ട് ചെയ്യാൻ നിർബന്ധിക്കുന്നതിനും കാരണം. എനിക്ക് വോട്ട് ചെയ്യാനുള്ള കാരണം തൃക്കാക്കരയിലെ ജനത്തിനറിയാം. ഹോട്ട് സ്റ്ററിൽ വോട്ട് ചെയ്യണം എങ്കിൽ പണം മുടക്കി സബ്ക്രൈബ് ചെയ്യണം പോളിംഗ് ബൂത്തിൽ അത് വേണ്ട. അത് കൊണ്ട് വിഡ്ഢിത്തരം വിളമ്പുന്നവർ അറിയുക ഏത് പ്ലാറ്റ് ഫോം എന്നതല്ല എന്തിന് വോട്ട് നൽകുന്നു എന്ന കാരണത്തിനാണ് പ്രസക്തി", എന്നാണ് അഖിൽ മാരാർ കുറിച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഐ ഫോണില്‍ ചിത്രീകരിച്ച ആക്ഷന്‍ ത്രില്ലര്‍; 'പഗിടകളി' ഏപ്രില്‍ 3 ന്
'ലൂസിഫറി'നേക്കാള്‍ കൂടുതല്‍, 'ധുരന്ധറി'നേക്കാള്‍ കുറവ്; ട്രെയ്‍ലറില്‍ കാണാം ആ ഗ്രാന്‍ഡ് നരേറ്റീവ്, 'പേട്രിയറ്റ്' അപ്ഡേറ്റ്