
സിനിമകളുടെ റണ്ണിംഗ് ടൈം ഒരു പരിധി വിട്ട് കൂടിയാല്‍ അത് വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കുറച്ചുകാലം മുന്‍പുവരെ ഒരു ധാരണ സിനിമാ മേഖലയില്‍ ഉണ്ടായിരുന്നു. അതിനാല്‍ എത്ര വലിയ കഥ പറയുന്ന ചിത്രവും പരമാവധി ചുരുക്കാന്‍ സംവിധായകര്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ കാര്യങ്ങളില്‍ ഇന്ന് മാറ്റമുണ്ട്. കൂടിയ റണ്ണിംഗ് ടൈം ഉള്ള ചില ബൃഹദാഖ്യാനങ്ങള്‍ ഇന്ത്യന്‍ ബിഗ് സ്ക്രീനില്‍ വന്‍ വിജയം നേടിയതാണ് അതിന് കാരണം. ഏറ്റവും പുതിയ ഉദാഹരണം ധുരന്ധര്‍ ഫ്രാഞ്ചൈസി തന്നെ. 3 മണിക്കൂര്‍ 49 മിനിറ്റ് ആണ് ധുരന്ധര്‍ 2 ന്‍റെ ദൈര്‍ഘ്യം. ട്രെയ്‍ലറുകളിലും മുന്‍പ് ദൈര്‍ഘ്യമേറിയത് വന്നിരുന്നത് ബോളിവുഡിലാണ്. എന്നാല്‍ ഇന്ന് ഏത് ഭാഷാ സിനിമയിലും നിന്ന് എത്തുന്ന ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ക്ക് ഉയര്‍ന്ന ദൈര്‍ഘ്യം ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റിന്‍റെ ട്രെയ്‍ലര്‍ സംബന്ധിച്ച ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിന്‍റെ ഉടന്‍ വരാനിരിക്കുന്ന ട്രെയ്‍ലറിന്‍റെ സെന്‍സറിംഗ് ഇന്ന് പൂര്‍ത്തിയായി. 3 മിനിറ്റ് 29 സെക്കന്‍ഡ് ആണ് ട്രെയ്‍ലറിന്‍റെ റണ്ണിംഗ് ടൈം. അതായത് മലയാളത്തില്‍ വന്നിട്ടുള്ള ദൈര്‍ഘ്യമുള്ള ട്രെയ്‍ലറുകളില്‍ ഒന്ന്. പിന്നിലേക്ക് നോക്കിയാല്‍ ലൂസിഫറിന്‍റെ ട്രെയ്‍ലറിന് 3 മിനിറ്റ് 22 സെക്കന്‍ഡും എമ്പുരാന്‍റേതിന് 3 മിനിറ്റ് 51 സെക്കന്‍ഡും ദൈര്‍ഘ്യം ഉണ്ടായിരുന്നു. ധുരന്ധര്‍ രണ്ടാം ഭാഗത്തിന്‍റെ ട്രെയ്‍ലറിന് 3 മിനിറ്റ് 26 സെക്കന്‍ഡ് ദൈര്‍ഘ്യമാണെങ്കില്‍ ആദ്യ ഭാഗത്തിന്‍റെ ട്രെയ്‍ലറിന് 4 മിനിറ്റ് 8 സെക്കന്‍ഡ് ആയിരുന്നു ദൈര്‍ഘ്യം.
മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ