'തീവ്രവാദികളെ ശ്രദ്ധിക്കണ്ട.. ഒപ്പമുണ്ട്'; റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

Published : Mar 05, 2026, 05:50 PM ISTUpdated : Mar 05, 2026, 06:04 PM IST
Akhil marar

Synopsis

റെനീഷ റഹ്മാന് പിന്തുണയുമായി അഖില്‍ മാരാര്‍. 

ഴിഞ്ഞ രണ്ട് ദിവസമായി നടിയും ബി​ഗ് ബോസ് താരവുമായ റെനീഷ റഹ്മാനാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. മാർച്ച് 3ന് നടന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് റെനീഷയും പങ്കെടുത്തിരുന്നു. ആദ്യമായി പൊങ്കാല ഇട്ട സന്തോഷം റെനീഷ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെ വലിയതോതിൽ സൈബർ അറ്റാക്കാണ് റെനീഷയ്ക്ക് നേരിടേണ്ടി വന്നത്. നോമ്പ് കാലത്ത് ഇത് വേണമായിരുന്നോ എന്നും മതം മാറിക്കൂടെ എന്നെല്ലാം ചോദിച്ചായിരുന്നു കമന്റുകൾ. സൈബർ അറ്റാക്ക് ശക്തമായതോടെ തന്റെ ഭാ​ഗം വ്യക്തമാക്കി റെനീഷ വീഡിയോയും ചെയ്തിരുന്നു.

കമന്റുകൾക്കുള്ള റെനീഷയുടെ മറുപടി ഇരുകയ്യും നീട്ടിയായിരുന്നു കേരളക്കര സ്വീകരിച്ചത്. ഇപ്പോഴിതാ റെനീഷ റഹ്മാന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബി​ഗ് ബോസിൽ സഹമത്സരാർത്ഥി കൂടിയായിരുന്ന അഖിൽ മാരാർ. മതത്തെ അപമാനിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളെ ശ്രദ്ധിക്കാതെ സന്തോഷത്തോടെ ജീവിക്കാൻ പറ‍ഞ്ഞ അഖിൽ, ഒപ്പമുണ്ടെന്ന വാക്കും നൽകി.

'ഒപ്പമുണ്ട്..നെഗറ്റിവിറ്റി നിനക്കല്ല നിന്നെ എതിര്‍ക്കുന്നതിലൂടെ നിന്‍റെ സമൂഹത്തിനാണ്. മതത്തെ അപമാനിക്കാന്‍ നടക്കുന്ന തീവ്രവാദികളെ ശ്രദ്ധിക്കാതെ നിന്‍റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്ത് സുഖമായി ജീവിക്കൂ..', എന്നായിരുന്നു അഖിൽ മാരാരുടെ കമന്റ്.

'എന്റെ ആദ്യ ആറ്റുകാൽ പൊങ്കാല', എന്ന് കുറിച്ചു കൊണ്ടായിരുന്നു റെനീഷ സന്തോഷം പങ്കിട്ടത്. പൊങ്കാല കലത്തിന് മുന്നില്‍ ഭക്തിയോടും കണ്ണുനിറഞ്ഞും പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന റെനീഷയെ വീഡിയോകളില്‍ കാണാമായിരുന്നു. പിന്നാലെയാണ് രൂക്ഷ വിമര്‍ശനങ്ങള്‍ വന്നത്. ഇത് കടുത്തതോടെ റെനീഷ മറുപടിയും നല്‍കി. 100 ശതമാനം വിശ്വാസത്തോടും പ്രാര്‍ഥനയോടും തന്നെയാണ് താന്‍ ആ പൊങ്കാലയിട്ടതെന്നും എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത് ഒരേ കാര്യം തന്നെയല്ലേയെന്നും റെനീഷ ചോദിച്ചിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇതെന്‍റെ അവസാന വീഡിയോ', ആത്മഹത്യാ ഭീഷണി മുഴക്കി യുട്യൂബര്‍; വീഡിയോ കണ്ടത് 35 ലക്ഷം പേര്‍
'ഞാൻ അന്തംവിട്ട് ഓടി..'; ഡിപ്രഷൻ കാലഘട്ടത്തെ കുറിച്ച് നടി ഉർവശി