'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്..'; തുറന്നടിച്ച് വിജയ്

Published : Mar 04, 2026, 06:44 PM IST
Vijay

Synopsis

ടിവികെ അധ്യക്ഷൻ വിജയ് തഞ്ചാവൂരിൽ ഭരണ-പ്രതിപക്ഷ കക്ഷികളെ രൂക്ഷമായി വിമർശിച്ചു. ജനങ്ങളെ വഞ്ചിക്കാൻ ഇരുകൂട്ടരും രഹസ്യധാരണയിലാണെന്നും, അധികാരം തങ്ങൾക്കിടയിൽ മാത്രം പങ്കുവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. Vijay speech

ടിവികെ അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിജയ് തഞ്ചാവൂരിലെ അയ്യസാമിപ്പട്ടിയിൽ നടത്തിയ പ്രസംഗം ചർച്ചയാവുന്നു. ഭരണ- പ്രതിപക്ഷ കക്ഷികൾക്കെതിരെ താരം നടത്തിയ പ്രസംഗം നിലവിലെ രാഷ്ട്രീയ കക്ഷികളുടെ രഹസ്യധാരണകളെ രൂക്ഷമായി പരിഹസിക്കുന്നു.

ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ. ഞാനല്ലെങ്കിൽ നീ, നമുക്കിടയിൽ മറ്റാരും വരരുത്. നമ്മൾ രണ്ടുപേർക്കും മാത്രമേ ജനങ്ങളെ എളുപ്പത്തിൽ വഞ്ചിക്കാൻ സാധിക്കൂ എന്നാണ് ഭരണ- പ്രതിപക്ഷ കക്ഷികൾ പറയുന്നതെന്നും പുറമേയ്ക്ക് അടികൂടുകയാണെന്ന് തോന്നിച്ചാലും, അവരുടെ ആഭ്യന്തര ഇടപാടുകൾ കൃത്യമായിരിക്കുമെന്നും വിജയ് വിമർശിക്കുന്നു. ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് ശേഷമുള്ള വിജയ്‌യുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.

"ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ. ഞാനല്ലെങ്കിൽ നീ, നമുക്കിടയിൽ മറ്റാരും വരരുത്. നമ്മൾ രണ്ടുപേർക്കും മാത്രമേ ജനങ്ങളെ എളുപ്പത്തിൽ വഞ്ചിക്കാൻ സാധിക്കൂ. ഇപ്പോൾ ഈ വിജയ് വന്നതോടെ നമ്മുടെ ഉപജീവനമാർഗം ഇല്ലാതായിരിക്കുന്നു. ജനങ്ങൾ അവനെ കൂടുതൽ വിശ്വസിക്കുന്നതായി തോന്നുന്നു. നമ്മൾ പുറമെ അടികൂടുകയാണെന്ന് അഭിനയിച്ചാലും, നമ്മുടെ ആഭ്യന്തര ഇടപാടുകൾ കൃത്യമായിരിക്കണം.

ജനങ്ങളുടെ വികാരങ്ങൾ നമുക്ക് പ്രശ്‌നമല്ല, നമ്മുടെ ഇടപാടുകൾക്കാണ് പ്രാധാന്യം. അധികാരം നമുക്കിടയിൽ മാറിമാറി കൈവശം വെക്കാമെന്നാണ് നമ്മൾ കരുതിയത്. എന്നാൽ ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് നീ ചെയ്യേണ്ടത്. ഒരു വശത്തുനിന്ന് എസ്ഓപികൾ ഉപയോഗിച്ച് അവനെ തടയുക, മറുഭാഗത്തുനിന്ന് ആരോപണങ്ങൾക്കു മേൽ ആരോപണങ്ങൾ അടിച്ചേൽപ്പിച്ച് ഞാൻ അവനെ തടയാം. എന്താണ് പറയുന്നത്? ഈ ഡീൽ ഒക്കെയല്ലേ." വിജയ് പറയുന്നു.

അതേസമയം വിവാഹമോചന ഹർജിയിൽ ഏപ്രിൽ 20 ന് നേരിട്ട് ഹാജരാവാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. തമിഴ് ഇൻഡസ്ട്രിയിലെ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ചൂണ്ടികാണിച്ചാണ് സംഗീത ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തത്. 2021 ഏപ്രിൽ മുതൽ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നും, ബന്ധം അവസാനിപ്പിക്കാമെന്ന് തനിക്ക് വാക്ക് നൽകിയെങ്കിലും വിജയ് ബന്ധം തുടർന്നുകൊണ്ടുപോയെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ടോക്സിക്' റിലീസ് മാറ്റി, 'ധുരന്ധർ 2 ' മാർച്ച് 19ന് തന്നെ എത്തുമോ?; ഉറ്റുനോക്കി പ്രേക്ഷകർ
ജിന്‍റോയുമായി വിവാഹമോ? ആദ്യമായി പ്രതികരിച്ച് അപ്‍സര രത്നാകരന്‍