സൂപ്പര്‍ഹിറ്റ് കവര്‍ സോംഗ്‍സ് ഒരുക്കി ശ്രദ്ധേയനായ സംവിധായകന്‍; അക്ഷയ് അജിത്ത് നടനായും തിളങ്ങുന്നു

Published : May 24, 2025, 10:15 PM IST
സൂപ്പര്‍ഹിറ്റ് കവര്‍ സോംഗ്‍സ് ഒരുക്കി ശ്രദ്ധേയനായ സംവിധായകന്‍; അക്ഷയ് അജിത്ത് നടനായും തിളങ്ങുന്നു

Synopsis

മലയാളം, തമിഴ്, തെലുങ്ക് സിനിമ കളിലെ ഗാനങ്ങളാണ് അക്ഷയ് പാടി അഭിനയിക്കുന്നത്

ഹൃദയഹാരിയായ ഒട്ടേറെ കവര്‍ സോംഗുകള്‍ സംഗീതപ്രേമികള്‍ക്ക് സമ്മാനിച്ച് യുവസംവിധായകന്‍ അക്ഷയ് അജിത്ത് ശ്രദ്ധേയനാവുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളാണ് അക്ഷയ് പാടുന്നത്. മലയാളം, തമിഴ്, തെലുങ്ക് സിനിമ കളിലെ ഗാനങ്ങളാണ് അക്ഷയ് പാടി അഭിനയിക്കുന്നത്.  'ഒരു പൂവിനെ നിശാ ശലഭം' എന്ന് തുടങ്ങുന്ന പുതിയ കവര്‍ സോംഗ് ഹിറ്റായിരുന്നു. ഈ ഗാനം  'മീനത്തില്‍ താലികെട്ട്' എന്ന ചിത്രത്തിൽ ഗാന ഗന്ധർവ്വൻ കെ. ജെ. യേശുദാസ് ആലപിച്ചതാണ്. റിലീസിനൊരുങ്ങുന്ന 'കേരളാ എക്സ്പ്രസ്സ്' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് അക്ഷയ് അജിത്ത്. മലയാളികള്‍ നെഞ്ചിലേറ്റിയ ഒട്ടേറെ ഗാനങ്ങള്‍ക്ക് അക്ഷയ് അജിത്ത് കവര്‍ പതിപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. പുതിയ ഗാനത്തില്‍ അക്ഷയ് അജിത്തും അക്ഷര നായരുമാണ് അഭിനയിക്കുന്നത്.

ദിൽ എന്ന പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അക്ഷയ്. ഇതിനിടെ, ഒട്ടെറെസിനിമകളിലും അക്ഷയ് അഭിനയിക്കുന്നുണ്ട്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച 'അഡിയോസ് അമിഗോ' എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം  ഗംഭീര പ്രകടനമാണ് അക്ഷയ് കാഴ്ചവച്ചത്. ഫഹദ് ഫാസിൽ നായകനാവുന്ന പേര് ഇടാത്തപുതിയ ചിത്രത്തിലും അക്ഷയ് മികച്ച കഥാപാത്രമായി എത്തുന്നുണ്ട്. സംവിധായകനായും നടനായും തിളങ്ങിയ താരമാണ് അക്ഷയ്. നാല് ചിത്രങ്ങളിൽ അഭിനയിച്ച അക്ഷയ് അജിത്തിന്റെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. നല്ല ചിത്രങ്ങളുടെ ഭാഗമാകുക. അതാണ് അക്ഷയ് അജിത്തിന്റെ ആഗ്രഹം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും