ഫോനി; ഒഡീഷയിലെ ദുരിതബാധിതര്‍ക്കായി അക്ഷയ് കുമാര്‍ ഒരുകോടി രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ട്

Published : May 07, 2019, 11:50 AM ISTUpdated : May 07, 2019, 12:25 PM IST
ഫോനി; ഒഡീഷയിലെ ദുരിതബാധിതര്‍ക്കായി അക്ഷയ് കുമാര്‍ ഒരുകോടി രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ട്

Synopsis

 14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ബാധിച്ച ചുഴലിക്കാറ്റില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷ കരകേറാനുള്ള ശ്രമത്തിലാണ്. അതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സഹായം ലഭിക്കുകയാണ്. 14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ബാധിച്ച ചുഴലിക്കാറ്റില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒഡീഷയ്ക്ക് 1000 കോടി ധനസഹായം നല്‍കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം.

ഇപ്പോളിതാ ബോളിവുഡ് നടന്‍  അക്ഷയ് കുമാറും ഒഡ‍ീഷയ്ക്ക് ഒരു കൈ സഹായം നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാസ്വാശ നിധിയിലേക്ക് അക്ഷയ് കുമാര്‍ ഒരുകോടി രൂപ കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി