ഹോളിവുഡ് സൂപ്പർഹീറോകൾ ഇന്ത്യൻ പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത്: അക്ഷയ് കുമാർ

Published : Jun 18, 2025, 05:49 PM IST
Akshay Kumar

Synopsis

ഹോളിവുഡിലെ സൂപ്പർഹീറോകൾ ഇന്ത്യൻ പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണെന്ന് നടൻ അക്ഷയ് കുമാർ. 

മുംബൈ: ഹോളിവുഡിലെ സൂപ്പർഹീറോകൾ ഇന്ത്യൻ പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണെന്ന് നടന്‍ അക്ഷയ് കുമാര്‍. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ഇന്ത്യൻ സംസ്കാരത്തിന്റെ ആഴവും സമ്പന്നതയും ലോക സിനിമയിൽ സ്വാധീനം ചെലുത്തുന്നുവെന്ന് അക്ഷയ് കുമാർ പറഞ്ഞു. കണ്ണപ്പ എന്ന അക്ഷയ് കുമാര്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് അക്ഷയ് ഈ കാര്യം പറഞ്ഞത്.

"ഇവിടെ ഒരുപാട് കഥകളുണ്ട്, ഹോളിവുഡ് നമ്മുടെ കഥകളിൽ നിന്ന് ധാരാളം കാര്യങ്ങൾ എടുക്കുന്നുണ്ടെന്നാണ് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നത്. അവരുടെ സൂപ്പർഹീറോകളും അവരുടെ സൂപ്പർ പവറുകളും എല്ലാം നമ്മുടെ പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. നമ്മുടെ കഥകൾ അവിശ്വസനീയമാണ്, സിനിമയ്ക്ക് മുമ്പ് കണ്ണപ്പയ്ക്ക് പിന്നിലെ കഥ എനിക്കറിയില്ലായിരുന്നു" അക്ഷയ് കുമാര്‍ പറഞ്ഞു.

അതേ സമയം അഭിമുഖത്തിലുണ്ടായിരുന്ന കണ്ണപ്പയിലെ നായകനും നിർമ്മാതാവുമായ വിഷ്ണു മഞ്ചു ഇതിനെ പിന്തുണച്ചുകൊണ്ട് തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചു. ലോകപ്രശസ്തമായ 'സ്റ്റാർ വാർസ്' പോലുള്ള സിനിമകൾക്ക് മഹാഭാരതമാണ് പ്രചോദനമായതെന്ന് പറഞ്ഞു. സത്യജിത് റേ എഴുതിയ ഒരു തിരക്കഥയിൽ നിന്നാണ് പ്രശസ്ത ചിത്രം ഇ.ടി പ്രചോദനം ഉൾക്കൊണ്ടതെന്നും വിഷ്ണു മഞ്ചു അവകാശപ്പെട്ടു.

1982-ൽ സ്റ്റീവൻ സ്പിൽബർഗിന്റെ ഇ.ടി പുറത്തിറങ്ങിയപ്പോൾ സത്യജിത് റേ തന്‍റെ ദി ഏലിയൻ എന്ന തിരക്കഥയുടെ പകർപ്പവകാശ ലംഘനം ഈ സിനിമ നടത്തിയെന്ന് പരാമര്‍ശിച്ചിരുന്നു, ഇതാണ് വിഷ്ണു മഞ്ചു തന്‍റെ പരാമര്‍ശത്തില്‍ ചൂണ്ടികാട്ടിയത്. "നമ്മുടെ പുരാണങ്ങളിലെ കഥകളും കഥാപാത്രങ്ങളും ആഗോള സിനിമയെ സ്വാധീനിക്കുന്നത് അഭിമാനകരമാണ്" എന്ന് ഈ അഭിപ്രായത്തോട് അക്ഷയ് കുമാറും കൂട്ടിച്ചേർത്തു.

വിഷ്ണുവിനൊപ്പം അക്ഷയ് അഭിനയിക്കുന്നത് കണ്ണപ്പ എന്ന ചിത്രത്തിലാണ്. ശിവഭക്തനായ ഭക്ത കണ്ണപ്പയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു മിത്തോളജിക്കല്‍ ഡ്രാമയാണ് കണ്ണപ്പ. വിഷ്ണു മഞ്ചു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മോഹൻലാലും പ്രഭാസും പ്രധാന വേഷങ്ങളിൽ എത്തുന്നു. അക്ഷയ് കുമാർ ശിവനെയും കാജൽ അഗർവാൾ പാർവതി ദേവിയെയും അവതരിപ്പിക്കുന്നു. എം. മോഹൻ ബാബു നിർമ്മിച്ച ഈ ചിത്രം ജൂൺ 27-ന് റിലീസ് ചെയ്യും.

 

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്