'ഒരു ബട്ടന്‍ അമര്‍ത്തുന്നതിലൂടെ ആര്‍ക്കും നിങ്ങളെ മോശക്കാർ ആക്കാനാവില്ല'; ആലിയ ഭട്ട്

Web Desk   | Asianet News
Published : Oct 25, 2020, 05:26 PM ISTUpdated : Oct 25, 2020, 05:28 PM IST
'ഒരു ബട്ടന്‍ അമര്‍ത്തുന്നതിലൂടെ ആര്‍ക്കും നിങ്ങളെ മോശക്കാർ ആക്കാനാവില്ല'; ആലിയ ഭട്ട്

Synopsis

കഴിഞ്ഞ ഏതാനും മാസങ്ങളായി താൻ മനസിലാക്കിയ കാര്യങ്ങളാണ് ആലിയ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിക്കുന്നത്. 

നിരവധി ബോളിവുഡ് താരങ്ങളുടെ മേൽ കരിനിഴല്‍ വീണ സംഭവമായിരുന്നു നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങൾ. പ്രമുഖരായ പല താരങ്ങൾക്കും സോഷ്യല്‍ മീഡിയയിലൂടെ പരിഹാസം അനുഭവിക്കേണ്ടിവന്നു. നടി ആലിയ ഭട്ടും ശക്തമായ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇപ്പോഴിതാ തന്റെ 
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് കോടി കടന്നതിന്റെ സന്തോഷത്തിലാണ് ആലിയ. 

കഴിഞ്ഞ ഏതാനും മാസങ്ങളായി താൻ മനസിലാക്കിയ കാര്യങ്ങളാണ് ആലിയ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിക്കുന്നത്. അയ്യായിരമോ പതിനയ്യായിരമോ അതോ അമ്പതിനായിരമോ ലവ് കിട്ടിയാലും താന്‍ സന്തോഷവതിയാണ്. ആളുകളുമായി വളര്‍ത്തിയെടുക്കുന്ന ബന്ധങ്ങളിലൂടെയാണ് നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നതെന്നും താരം പറയുന്നു. നമ്മളെ മോശക്കാരിയാക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും ആലിയ വ്യക്തമാക്കുന്നു. 

ആലിയ ഭട്ടിന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് 

ഇന്ന് അഭിനന്ദിക്കേണ്ട ദിവസമാണ്. എന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഒരുപാട് നന്ദി. ഇന്ന് നിങ്ങള്‍ എനിക്ക് അഞ്ച് കോടി സ്‌നേഹം നല്‍കി. നിങ്ങളെ എല്ലാവരേയും ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ കൊണ്ട് മനസിലാക്കിയ കാര്യങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ ഈ നിമിഷം ഉപയോഗിക്കുകയാണ്. സോഷ്യല്‍ മീഡിയ നമ്മെ ബന്ധിപ്പിക്കുന്നുണ്ട്. ഇത് നമ്മെ ഉത്തേജിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇത് നമ്മള്‍ അല്ല. എനിക്ക് അയ്യായിരമോ പതിനയ്യായിരമോ അതോ അമ്പതിനായിരമോ ലവ് കിട്ടിയാലും ഞാന്‍ സന്തോഷവതിയാണ്. ആളുകളുമായി വളര്‍ത്തിയെടുക്കുന്ന ബന്ധങ്ങളിലൂടെയാണ് നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത് എന്നാണ് എന്റെ വിശ്വാസം. ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക് സ്വയമുള്ള ബന്ധമാണ്. ഒരു ബട്ടന്റെ സ്പര്‍ശനത്തിലൂടെ നമ്മള്‍ മോശമാണെന്നോ മികച്ചതാണെന്നോ തോന്നിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ പറഞ്ഞതുപോലെ ഇന്ന് അഭിനന്ദന ദിവസമാണ്. നമ്മെ തന്നെ അഭിനന്ദിക്കാന്‍ ഒരു നിമിഷം ഉപയോഗിക്കണം. നിങ്ങളുടെ മനസിനേയും ശരീരത്തെയും ഹൃദയത്തേയും ആത്മാവിനേയും പ്രശംസിക്കാം. കാരണം ലൈക്കോ ഡിസ്ലൈക്കോ ഇല്ല, ഫോളോയോ അണ്‍ഫോളോയോ ഇല്ല, ട്രോളോ പോളോ ഇല്ല. ഇതെല്ലാം നിങ്ങള്‍ ആരാണോ അതില്‍ നിന്ന് നിങ്ങളെ മാറ്റി നിര്‍ത്തും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ക്ലൈമാക്സിനോടടുത്ത് ഫെസ്റ്റിവല്‍; പ്രധാന വേദിയായ ടാഗോറില്‍ തിരക്കോട് തിരക്ക്
മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര