അനുരാഗ് കശ്യപിന്റെ മകള്‍ നായിക, ഇംതിയാസ് അലിയുടെ മകള്‍ സംവിധാനം, ഹ്രസ്വ ചിത്രം കാണാം

Web Desk   | Asianet News
Published : Jun 11, 2021, 03:59 PM IST
അനുരാഗ് കശ്യപിന്റെ മകള്‍ നായിക, ഇംതിയാസ് അലിയുടെ മകള്‍ സംവിധാനം, ഹ്രസ്വ ചിത്രം കാണാം

Synopsis

ആലിയ കശ്യപിനെ നായികയാക്കിയാണ് ഇദ അലി സംവിധാനം ചെയ്‍തിരിക്കുന്നത്.

സംവിധായകൻ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപിനെ പ്രേക്ഷകര്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചിതയാണ്. സംവിധായകൻ ഇംതിയാസ് അലിയുടെ മകള്‍ ഇദയും ആലിയ കശ്യപും അടുത്ത സുഹൃത്തുക്കളുമാണ്. ആലിയ തന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ ഇദയുടെ സംവിധാനത്തില്‍ ആലിയ കശ്യപ് അഭിനയിച്ച ഹ്രസ്വ ചിത്രമാണ് ചര്‍ച്ചയാകുന്നത്.

കാലിഫോര്‍ണിയയിലെ ചാംപ്‍മാൻ യൂണിവേഴ്‍സിറ്റിസില്‍ സിനിമയില്‍ പഠനം നടത്തുകയാണ് ഇദ അലി. പഠനത്തിന്റെ ഭാഗമായി ഇദ സംവിധാനം ചെയ്‍ത ഹ്രസ്വ ചിത്രത്തിലാണ് ആലിയ കശ്യപ് നായികയായത്. ഗായത്രി എന്ന സിനിമയിലാണ് നായികയായിരിക്കുന്നത്.  ടൈറ്റില്‍ കഥാപാത്രമായാണ് ആലിയ കശ്യപ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ആലിയയുടെ അഭിനയം അനുരാഗ് കശ്യപ് കണ്ടോ എന്നാണ് അറിയേണ്ടത്.

ഇദയും ആലിയയും ഒന്നിക്കുന്ന ഫീച്ചര്‍ സിനിമയ്‍ക്കായും കാത്തിരിക്കാം.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍