‘ഒരു പക്ഷേ കോളിളക്കം ഉള്‍പ്പടെയുള്ള പടങ്ങളില്‍ ജയന്റെ ശബ്ദം എന്റെതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍’;ആലപ്പി അഷ്‌റഫ്

By Web TeamFirst Published Nov 16, 2020, 5:26 PM IST
Highlights

മലയാള സിനിമക്ക് എന്നെന്നേക്കുമായ് നഷ്ടമായത് കരുത്തുറ്റ പൗരുഷത്തിൻ്റെ ജ്വലിക്കുന്ന മുഖമാണെന്ന് അഷ്റഫ് പറയുന്നു.

ലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ നായകനായ ജയന്റെ 40ാം ചരമ വാര്‍ഷിക ദിനമാണ് ഇന്ന്. നിരവധി പേരാണ് അദ്ദേഹത്തെ ഓർമ്മിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴിതാ കോളിളക്കം ഉള്‍പ്പെടെയുള്ള ജയന്റെ ചിത്രങ്ങള്‍ക്ക് ശബ്ദം കൊടുത്തതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. 

മലയാള സിനിമക്ക് എന്നെന്നേക്കുമായ് നഷ്ടമായത് കരുത്തുറ്റ പൗരുഷത്തിൻ്റെ ജ്വലിക്കുന്ന മുഖമാണെന്ന് അഷ്റഫ് പറയുന്നു. ജയന്‍ ചിത്രങ്ങള്‍ക്ക് ശബ്ദം നല്‍കി എന്ന രഹസ്യം, ‘വെളിയില്‍ പറയരുത് ‘എന്ന നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും നിബന്ധന താനും പതിറ്റാണ്ടുകളോളം അക്ഷരംപ്രതി പാലിച്ചെന്ന് ആലപ്പി അഷ്‌റഫ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

അലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

1980 നവംബർ 16 ..
വിശ്വസിക്കാനാകാതെയും
ആശ്വസിപ്പിക്കാനാകാതെയും 
മലയാള സിനിമയുടെ ആ ഇടിമുഴക്കം യാത്രയായി... ജയൻ.
മലയാള സിനിമക്ക് എന്നെന്നേക്കുമായ് നഷ്ടമായത് കരുത്തുറ്റ പൗരുഷത്തിൻ്റെ ജ്വലിക്കുന്ന മുഖം.
ഒരു പക്ഷേ കോളിളക്കം ഉൾപ്പടെയുള്ള പടത്തിൽ ജയൻ്റെ ശബ്ദം എൻ്റെ താണന്നറിഞ്ഞിരുന്നെങ്കിൽ,  തീർച്ചയായും അത് കളക്ഷനെ കാര്യമായ് ബാധിച്ചേനേ,
ജനങ്ങൾ മുൻവിധിയോടെ പടം കാണും.
ജയൻ കൊള്ളാം ,ശബ്ദം വേറെയാളാണ് എന്ന പ്രചരണം ചിത്രത്തിൻ്റെ ബോക്സോഫീസ് വിജയത്തെ ബാധിച്ചേനേ.
ആ രഹസ്യം പതിറ്റാണ്ടുകളോളം, അതറിയാതിരുന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും മികച്ച അംഗീകാരം.
"വെളിയിൽ പറയരുത് ".
എന്ന നിർമ്മാതാവിൻ്റെയും സംവിധായകൻ്റെയും നിബന്ധന ഞാനും അക്ഷരംപ്രതി പാലിച്ചു.
കോളിളക്കവും ,ആക്രമണവും, അറിയപ്പെടാത്ത രഹസ്യവ്യും, മനുഷ്യമൃഗവും .. അങ്ങിനെ ആ അണയാത്ത ദീപത്തിന് എൻ്റെ ശബ്ദത്തിലൂടെ ജീവൻ നല്കാൻ എനിക്ക് കിട്ടിയ അവസരങ്ങൾ ...
അതൊരു മഹാഭാഗ്യമായ് ഞാൻ ഇന്നും കരുതുന്നു...
ആലപ്പി അഷറഫ്

1980 നവംബർ 16 .. വിശ്വസിക്കാനാകാതെയും ആശ്വസിപ്പിക്കാനാകാതെയും മലയാള സിനിമയുടെ ആ ഇടിമുഴക്കം യാത്രയായി... ജയൻ. മലയാള...

Posted by Alleppey Ashraf on Saturday, 14 November 2020
click me!