
ഇൻസ്റ്റാഗ്രാമിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ റീലില്‍ പ്രത്യക്ഷപ്പെട്ട് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. തന്റെ സ്വകാര്യ ജീവിതത്തിലേക്കും പുഷ്പ 2- ദ റൂളിന്റെ ബ്രഹ്മാണ്ഡ സെറ്റുകളിലേക്കും എത്തിനോക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരവസരം ഒരുക്കുകയാണ് താരം ഈ ഇൻസ്റ്റാഗ്രാം റീലിലൂടെ.
രണ്ട് ദിവസങ്ങൾക്ക് മുൻപ് പുഷ്പയിലെ പ്രകടനത്തിന് മികച്ച നടനുള്ള അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡ് അല്ലു അർജുൻ നേടിയിരുന്നു. അമാനുഷിക പരിവേഷമുള്ള മാസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് പേരുകേട്ട നടൻ ഇപ്പോള്‍ ദേശീയ അവാര്‍ഡിലൂടെ പ്രേക്ഷകരെയും സിനിമാലോകത്തെയും വിസ്മയിപ്പിചിരിക്കുകയാണ്.
ഇപ്പോഴിതാ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻസ്റ്റാഗ്രാമിലൂടെ തന്റെ സ്വകാര്യ ജീവിതത്തിലേക്കും പുഷ്പ 2- ദ റൂളിന്റെ ബ്രഹ്മാണ്ഡ സെറ്റുകളിലേക്കും എത്തിനോക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരവസരം ഒരുക്കുക്കിയിരിക്കുയാണ് താരം. തന്റെ വീട്ടിലേക്കും, ഓഫീസിലേക്കും, സഞ്ചരിക്കുന്ന കാറിലേക്കുപോലും പ്രേക്ഷകര്‍ക്ക് എത്തിനോക്കാനുള്ള അവസരമാണ് താരം ഒരുക്കിയിരിക്കുന്നത്.
സെറ്റില്‍ എത്തുന്നതോടെ സൗമ്യനായ താരത്തില്‍നിന്ന് പരുക്കനായ പുഷ്പരാജായി അല്ലു അര്‍ജുന്‍ മാറുന്ന കാഴ്ച വിസ്മയജനകമാണ്. സംവിധായകന്‍ സുകുമാര്‍ അല്ലു അര്‍ജുന്‍ അഭിനയിക്കുന്ന ഒരു രംഗം സംവിധാനം ചെയ്യുന്ന ഗംഭീര ദൃശ്യവും റീലില്‍ കാണാം.
ഓണാഘോഷം നൂറുമടങ്ങ് കളറാക്കിയ രാമചന്ദ്രബോസ്സ് & കോ; വിജയം സമ്മാനിച്ച് പ്രേക്ഷകർ
മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2ന്ഡറെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകമനസ്സുകളില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചിരുന്നു. മലയാളി താരം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ