Asianet News MalayalamAsianet News Malayalam

ഓണാഘോഷം നൂറുമടങ്ങ് കളറാക്കിയ രാമചന്ദ്രബോസ്സ് & കോ; വിജയം സമ്മാനിച്ച് പ്രേക്ഷകർ

മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചിരിക്കുന്നത്.

ramachandra boss and co running successfully in theatre nrn
Author
First Published Aug 31, 2023, 12:29 PM IST

ണാഘോഷ തിരക്കുകൾക്കിടയിലും ആഘോഷം പൂർണമാക്കാൻ കുടുംബത്തോടൊപ്പം തീയറ്ററുകളിൽ എത്തിയ പ്രേക്ഷകർക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച് രാമചന്ദ്രബോസ്സ് & കോ പ്രദർശനം തുടരുകയാണ്. നിവിൻ പോളി - ഹനീഫ് അദേനി കൂട്ടുകെട്ടിൽ എത്തിയ ചിത്രം ഉള്ളം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് പറയുന്നത്. 

മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്.

ramachandra boss and co running successfully in theatre nrn

ജയ്സൺ സഞ്ജയുടെ ചിത്രത്തിൽ നായകനാകുന്നത് ഈ സൂപ്പർ താരപുത്രൻ

പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് - സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യശോധരൻ, വി എഫ് എക്സ് - പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ - ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

Follow Us:
Download App:
  • android
  • ios