'ഇനിമേ താന്‍ ആരംഭം'; സിനിമാ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുമായി അല്‍ഫോന്‍സ് പുത്രന്‍

By Web TeamFirst Published Feb 6, 2023, 9:06 PM IST
Highlights

ഗോള്‍ഡ് റിലീസിനെത്തുടര്‍ന്നുണ്ടായ ട്രോളുകളില്‍ മനംമടുത്ത് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അല്‍ഫോന്‍സ്

പ്രേമം എന്ന എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നിന്‍റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷാവസാനം പുറത്തെത്തിയ ഗോള്‍ഡ്. അതിനാല്‍ത്തന്നെ വന്‍ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ചിത്രത്തിന് പക്ഷേ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനായില്ല. ബോക്സ് ഓഫീസിലും ചലനമൊന്നും സൃഷ്ടിക്കാതെ പോയി ഈ ചിത്രം. വലിയ ഹൈപ്പ് ഉയര്‍ത്തിയ ചിത്രം ആയിരുന്നതിനാല്‍ തന്നെ ചിത്രം ഇഷ്ടപ്പെടാത്ത പ്രേക്ഷകരുടെ വിമര്‍ശനങ്ങളും ട്രോളുകളും മൂര്‍ച്ഛയുള്ളതായിരുന്നു. പരിഹാസം കടുത്തതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാറുള്ള അല്‍ഫോന്‍സ് പുത്രന്‍ അതില്‍ നിന്ന് ഒരു ഇടവേളയെടുത്തിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നെല്ലാം തന്‍റെ ചിത്രം ഒഴിവാക്കിയ അദ്ദേഹം അന്നുവരെയുള്ള ഇന്‍സ്റ്റഗ്രാമിലെ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്കു ശേഷം ഇന്‍സ്റ്റഗ്രാമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം.

ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് പരിശീലിക്കാനുള്ള ഒരു എക്സര്‍സൈസ് നല്‍കിക്കൊണ്ടാണ് അദ്ദേഹത്തിന്‍റെ പുതിയ പോസ്റ്റ്. എട്ട് തരത്തിലുള്ള ക്യാമറ ഷോട്ടുകളെക്കുറിച്ച് പറഞ്ഞ്, റീല്‍ വീഡിയോകള്‍ എടുക്കുമ്പോള്‍ ഇവ പരീക്ഷിക്കാന്‍ പറയുന്നു അദ്ദേഹം. എക്സ്ട്രീം ലോംഗ് ഷോട്ട്, ലോംഗ് ഷഓട്ട്, ഫുള്‍ ഷോട്ട്, knee ഷോട്ട്, മിഡ് ഷോട്ട്, മിഡ് ക്ലോസപ്പ് ഷോട്ട്, ക്ലോസപ്പ് ഷഓട്ട്, എക്സ്ട്രീം ക്ലോസപ്പ് ഷോട്ട് എന്നിവയാണ് അല്‍ഫോന്‍സ് നിര്‍ദേശിക്കുന്ന ഷോട്ടുകള്‍. അഭിനയം, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയില്‍ താല്‍പര്യം ഉള്ള ഏവര്‍ക്കും ഈ പരിശീലനം നടത്താമെന്നും അറിയില്ലെങ്കില്‍ അവയെക്കുറിച്ച് ഗൂഗിളിലോ യുട്യൂബിലോ നോക്കാനും പറയുന്നു അള്‍ഫോന്‍സ്, ഫിലിംമേക്കിംഗിന്‍റെ സരിഗമ ഇതാണെന്നും. 

ALSO READ : ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍; 'സി 3 കേരള സ്ട്രൈക്കേഴ്സ്' ടീമിനെ നാളെ പ്രഖ്യാപിക്കും

രജനീകാന്തിന്‍റെ ഇനിമേ താന്‍ ആരംഭമെന്ന ഡയലോഗ് പങ്കുവച്ചുകൊണ്ട് അല്‍ഫോന്‍സ് കുറിക്കുന്നത് ഇങ്ങനെ- ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക്, ഇതാണ് ഫിലിംമേക്കിംഗിനെക്കുറിച്ചുള്ള എന്‍റെ ആദ്യ ക്ലാസ്. ഇത് പരീക്ഷിക്കുന്ന ആര്‍ക്കും അവ എനിക്ക് അയച്ചുതരാം. ഇഷ്ടപ്പെട്ടാല്‍ ഞാന്‍ തിരികെ മറുപടി അയക്കുകയോ ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യും. എല്ലാ ആശംസകളും.

click me!