Asianet News MalayalamAsianet News Malayalam

ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍; 'സി 3 കേരള സ്ട്രൈക്കേഴ്സ്' ടീമിനെ നാളെ പ്രഖ്യാപിക്കും

4 ന് മുംബൈയില്‍ നടന്ന കര്‍ട്ടന്‍ റെയ്സറോടെ സിസിഎല്‍ പുതിയ സീസണിന് ആരംഭമായിരുന്നു

c3 kerala strikers team announcement tomorrow ccl 2023 kunchacko boban mohanlal nsn
Author
First Published Feb 6, 2023, 8:25 PM IST

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ ഏറ്റവും പുതിയ സീസണില്‍ പങ്കെടുക്കുന്ന സി3 കേരള സ്ട്രൈക്കേഴ്സ് ടീമിനെ നാളെ കൊച്ചിയില്‍ പ്രഖ്യാപിക്കും. താരങ്ങളുടെ മറ്റൊരു ക്രിക്കറ്റ് ക്ലബ്ബ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി (സി3) ചേര്‍ന്ന് ഒറ്റ ടീമായാണ് ഇത്തവണ കേരള സ്ട്രൈക്കേഴ്സ് പോരിനിറങ്ങുന്നത്. നാളെ വൈകിട്ട് പാലാരിവട്ടം ബൈപ്പാസ് റോഡിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടീം പ്രഖ്യാപനം. കേരള സ്ട്രൈക്കേഴ്സ് ഉടമ നടന്‍ രാജ്‍കുമാര്‍ സേതുപതി, സി3 കേരള സ്ട്രൈക്കേഴ്സ് ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം മറ്റു ടീം അംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും. 

ഫെബ്രുവരി 4 ന് മുംബൈയില്‍ നടന്ന കര്‍ട്ടന്‍ റെയ്സറോടെ സിസിഎല്‍ പുതിയ സീസണിന് ആരംഭമായിരുന്നു. സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് ആണ്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം നാളെയാണെങ്കിലും ടീം അംഗങ്ങളുടെ പേരുവിവരങ്ങള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ടീം ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി തുടരുന്ന ടീമില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദന്‍, അര്‍ജുന്‍ നന്ദകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സിദ്ധാര്‍ഥ് മേനോന്‍, മണിക്കുട്ടന്‍, വിജയ് യേശുദാസ്, ഷഫീഖ് റഹ്‍മാന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, വിനു മോഹന്‍, നിഖില്‍ കെ മേനോന്‍, പ്രജോദ് കലാഭവന്‍, ആന്‍റണി വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, സിജു വില്‍സണ്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ഉള്ളത്. 

ALSO READ : ഉണ്ണി മുകുന്ദന്‍റെ 100 കോടി ക്ലബ്ബ് ചിത്രം ഒടിടിയിലേക്കും; 'മാളികപ്പുറം' റിലീസ് പ്രഖ്യാപിച്ചു

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ കേരള സ്ട്രൈക്കേഴ്സ് ബോളിവുഡ് താരങ്ങളുടെ ക്ലബ്ബ് ആയ മുംബൈ ഹീറോസിനെ നേരിടും. സല്‍മാന്‍ ഖാന്‍ ആണ് മുംബൈ ഹീറോസിന്‍റെ നോണ്‍ പ്ലേയിംസ് ക്യാപ്റ്റന്‍. കര്‍ണാടകയും പഞ്ചാബുമായുള്ള മത്സരമാണ് രണ്ടാമത്തെ മത്സരമായി കാര്യവട്ടത്ത് നിലവിലെ ഷെഡ്യൂളില്‍ ഉള്ളതെന്നും പകരം കര്‍ണാടകം, തമിഴ്നാട് മത്സരം ഇവിടെ നടത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി 3 ഔദ്യോഗിക വക്താവ് നിഖില്‍ കെ മേനോന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നേരത്തെ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios