
പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിൽ മമ്മൂട്ടി അഭിനയിച്ചു തിർത്ത നിരവധി കഥാപാത്രങ്ങളുണ്ട്. പല കഥാപാത്രങ്ങളും ഇന്നും കാലാതിർത്തികൾ ഭേദിച്ച് പ്രേക്ഷക മനസ്സിൽ കുടികൊള്ളുന്നവയാണ്. അത്തരത്തിൽ മമ്മൂട്ടിയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ചിത്രമാണ് ‘ബിഗ് ബി’. 2007ൽ അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഈ ചിത്രത്തിനും മമ്മൂട്ടിയുടെ 'ബിലാല്‍ ജോണ്‍ കുരിശിങ്കൽ'എന്ന കഥാപാത്രത്തിനും ഇന്നും ആരാധകർ ഏറെയാണ്.
കഴിഞ്ഞ കുറേക്കാലങ്ങളായി ബിലാൽ എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ചർച്ചകൾ തുടരുന്നതിനിടെ അമൽ നീരദ് പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്. പുതിയ ടൈറ്റിൽ ഗ്രാഫിക്‌സാണ് സംവിധായകൻ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ 'ബിലാൽ, ആൻ അമൽ നീരദ് ഫിലിം' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
'ബിഗ് ബിയുടെ ടൈറ്റിൽ ഗ്രാഫിക്‌സ് ചെയ്‌ത പ്രിയപ്പെട്ട രാജീവ് ഗോപാൽ വളരെ നന്ദി ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരിൽ ഒരാളാണ് രജീവ് ഗോപാല്‍' എന്നാണ് ഗ്രാഫിക്സ് വീഡിയോയ്ക്ക് ഒപ്പം അമൽ കുറിച്ചിരിക്കുന്നത്. ബിലാലിന്റെ വരവാണ് ഇതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
ഇതിനിടെ, ബിലാൽ ഈ വർഷം ഷൂട്ടിംഗ് ആരംഭിക്കുമെന്നും നേരത്തെ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകൾ മമ്മൂട്ടി ബിലാലിന് വേണ്ടി നീട്ടിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും അമൽ- മമ്മൂട്ടി കോമ്പോയുടെ ഈ ചിത്രത്തിനായി ഏറെ അക്ഷമരായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.
'ഒരേസമയം ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പവും'; സുരേഷ് ഗോപിയുടെ 'ജെ.എസ്.കെ' ടീസർ
മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ് തുടങ്ങി വൻ താരനിരയാണ് ബിഗ് ബിയിൽ അണിനിരന്നത്. ഇവർ ബിലാലിലും ഉണ്ടാകും. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒരുമിച്ച ഭീഷ്മ പര്‍വ്വം കഴിഞ്ഞ വര്‍ഷമാണ് പുറത്തെത്തിയത്. ഇതും തിയറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ