കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. 

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം 'ജെ.എസ്.കെ'യുടെ (ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള) ടീസർ പുറത്തിറങ്ങി. സുരേഷ് ​ഗോപിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. പ്രവീണ്‍ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് 'ജെ.എസ്.കെ'. കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജെഎസ്‍കെ'യ്‍ക്കുണ്ട്. 

മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

JSK - OFFICIAL TEASER | SURESH GOPI | ANUPAMA PARAMESWARAN |PRAVIN NARAYANAN |COSMO ENTERTAINMENTS

കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവ നിർവഹിക്കുന്നു.എഡിറ്റർ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണൻ, ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൾട്ടന്റ് - വൈശാഖ് വടക്കേവീട് ജിനു അനിൽകുമാർ, വൈശാഖ്,പി ആർ ഒ -എ.എസ്. ദിനേശ്.

'ഏതോ സാത്താൻ കേറി..'; 'മാജിക് പോഷൻ' കുടിച്ച് ശോഭയുടെ വിളയാട്ടം, പകരത്തിന് പകരം വീട്ടി മറ്റുള്ളവരും

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം 'മേ ഹൂം മൂസ' ആണ്. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പുനം ബജ്‍വ, അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ, എന്നിവരാണ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. 

'ഗരുഡന്‍' എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതി സിനിമ. മിഥുന്‍ മാനുവല്‍ തോമസിന്‍റേതാണ് തിരക്കഥ. മാജിക്‌ ഫ്രെയിംസിന്‍റെ ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ വർമ്മയാണ്. ജയരാജും സുരേഷ് ​ഗോപിയും വീണ്ടും ഒന്നിക്കുന്ന 'ഒരു പൊരുങ്കളിയാട്ടം' എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.