രാക്ഷസനിലെ വിജയ ജോഡികൾ വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം ക്രിക്കറ്റ് പശ്ചാത്തലത്തിൽ

Published : Aug 22, 2019, 12:59 PM ISTUpdated : Aug 22, 2019, 01:00 PM IST
രാക്ഷസനിലെ വിജയ ജോഡികൾ  വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം ക്രിക്കറ്റ് പശ്ചാത്തലത്തിൽ

Synopsis

തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം ജേര്‍സിയുടെ തമിഴ് റീമേക്കിലാണ് ഇരുവരും മുഖ്യ വേഷത്തിലെത്തുന്നത്. മോണ്‍സ്റ്റര്‍, ഒരു നാള്‍ കൂത്ത് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ നെല്‍സണ്‍ വെങ്കടേശനാണ് തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത്

കഴിഞ്ഞ വർഷം തിയേറ്ററിലെത്തി വലിയ വിജയം കൈവരിച്ച തമിഴ് ചിത്രമായിരുന്നു രാക്ഷസൻ. വിഷ്ണു വിശാലും അമല പോളും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച ത്രില്ലർ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇപ്പോളിതാ രാക്ഷസനിലെ വിജയ ജോഡികൾ വീണ്ടും ഒന്നിക്കുകയാണ്. തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം ജേര്‍സിയുടെ തമിഴ് റീമേക്കിലാണ് ഇരുവരും മുഖ്യ വേഷത്തിലെത്തുന്നത്. മോണ്‍സ്റ്റര്‍, ഒരു നാള്‍ കൂത്ത് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ നെല്‍സണ്‍ വെങ്കടേശന്‍ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത്. 

നാനി മുഖ്യ വേഷത്തിലെത്തിയ ജേര്‍സി തെലുങ്കിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളിലൊന്നായിരുന്നു. ഒരു ക്രിക്കറ്റ് താരം ഇടവേളയ്ക്കു ശേഷം തിരിച്ചെത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെ കുറിച്ചും റിപ്പോർട്ടുകളുണ്ട്.

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു