
അമല പോള്‍ നായികയാകുന്ന ചിത്രമാണ് 'കാടവെര്‍'. അനൂപ് പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്‍. 'ഉൻ പാര്‍വൈ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത് (Cadaver song).
ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം എത്തുക. ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് അമലാ പോള്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് 12ന് ആണ് ചിത്രം സ്‍ട്രീമിംഗ് ആരംഭിക്കുക. അമല പോള്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൊലീസ് സര്‍ജൻ ആയിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്. അരവിന്ദ് സിംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
നടി അമലാ പോള്‍ ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും മലയാള സിനിമയിലും അഭിനയിക്കുന്നുണ്ട്‍. അമലാ പോള്‍ നായികയാകുന്ന ചിത്രം 'ടീച്ചര്‍' എന്ന പേരില്‍ ആണ് മലയാളത്തില്‍ ഒരുങ്ങുന്നത്. വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീച്ചറായിട്ടാണ് അമല പോള്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന് പി വി ഷാജികുമാറും വിവേകും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.
ഫഹദ് നായകനായ 'അതിരൻ' എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ടീച്ചര്‍'. ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമല പോളിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൊല്ലം ആണ് അമലാ പോള്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
Read More : 'പാപ്പന്‍' വന്‍ ഹിറ്റ്, സുരേഷ് ഗോപി ചിത്രം ഇനി ജിസിസിയിലേക്ക്