
'ക്രോണിക്ക് ബാച്ചിലർ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ യുവ നടൻ ജോമോൻ ജോഷിയെ നായകനാക്കി നിതീഷ് കെ നായർ കഥയെഴുതി സംവിധാനം ചെയ്ത ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രമായ അമാനുഷികത്തിൻ്റെ ടീസർ റിലീസായി. നമോ പിക്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം സെപ്റ്റംബർ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. സഹനായകന്മാരായി ശംഭു എന്ന കഥാപാത്രത്തെ പ്രവീൺ ചാലക്കുടിയും ഉണ്ണിയെന്ന കഥാപാത്രത്തെ രാഹുൽ പാലക്കാടും സോണിച്ചനായി സോണി അട്ടച്ചാക്കലും അഭിനയിക്കുന്നു. മീര എന്ന നായികാ കഥാപാത്രത്തെ പുതുമുഖം ആൻ മേരി റോയ് അവതരിപ്പിക്കുന്നു.
പാഷാണം ഷാജി, കുടശനാട് കനകം, രാജേഷ് പറവൂർ, കോബ്ര രാജേഷ്, നന്ദ കിഷോർ, കിരൺ രാജ്, ഡോ. ഗിരീഷ് പെരിഞ്ചേരി, സനിൽ കുമാർ മട്ടന്നൂർ, അജയൻ ചേർത്തല, സതീഷ് പാപ്പനംകോട്, രാമകൃഷ്ണൻ, കുരിയൻ, ബിനു കോടന്നൂർ, സിജോ കോടന്നൂർ, നവീൻ, സജിത സതീഷ്, ശുഭ സുനിൽകുമാർ, ബിനിത, വിദ്യ, സിജ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. തിരക്കഥ, സംഭാഷണം സുധീഷ് പെരുമ്പള്ളി, കോ പ്രൊഡ്യൂസർ സതീഷ് പാപ്പനംകോട്, ലൈൻ പ്രൊഡ്യൂസർ ശാന്തി ഭൂഷൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മനോജ് മഹാദേവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ചാലക്കുടി, സംഗീതം റെജൻ രഘു, ഗാനരചന അഖിൽ പൊന്നപ്പൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സന്ദീപ് പട്ടാമ്പി, അസോസിയേറ്റ് ഡയറക്ടർ നന്ദു ജി നമ്പ്യാർ, മേക്കപ്പ് കൃഷ്ണൻ പെരുമ്പാവൂർ, കോസ്റ്റ്യൂം റസാഖ്, ആർട്ട് ജയൻ നെല്ലങ്കര, സ്റ്റിൽസ് സോണി, ഡിസൈൻ ബൈജു ബാലകൃഷ്ണൻ.
നിഗൂഢതകൾ നിറഞ്ഞ കഥാപശ്ചാത്തലത്തിൽ മികച്ച സാങ്കേതിക നിലവാരവും അവകാശപ്പെടുന്ന 'അമാനുഷികം' മലയാള സിനിമയിലെ മികച്ച ഹൊറർ ത്രില്ലർ ഗണത്തിൽ പുതിയൊരു ദൃശ്യാനുഭവമായിരിക്കുമെന്ന് സംവിധായകൻ നിതീഷ് കെ നായർ പറഞ്ഞു. പി ആർ ഒ- എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ