
ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവും ടെലിവിഷൻ താരവുമായ അനുമോൾ വിവാഹിതയായി. ഭുവനേശ് ആണ് വരൻ. ഇന്ന് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അനുമോളുടെ വിവാഹമാണെന്ന് സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചില ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ടെലിവിഷൻ ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതയായ അനുമോൾ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവായതും ജീവിതത്തിൽ വഴിത്തിരിവായി.
തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും പാടാത്ത പൈങ്കിളിയടക്കമുള്ള സീരിയലുകളിൽ വേഷമിട്ട താരം മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. തിരുവന്തപുരം സ്വദേശിയാണ് മുപ്പതുകാരിയായ അനുമോള്‍. ആര്യനാട് ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‍കൂളിലെ പഠന ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് സംസ്‍കൃത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ