
മിനിസ്‍ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ജിഷിൻ മോഹൻ. നടി വരദയുമായുള്ള വിവാഹമോചനം മുതൽ നടി അമേയ നായർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വരെ ജിഷിൻ തുറന്നു പറഞ്ഞിരുന്നു. വിവാഹ മോചനത്തിനു ശേഷം താൻ കടുത്ത വിഷാദത്തിലേക്കു പോയി ലഹരിയുടെ പിടിയിലായി എന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്നും ജിഷിൻ പറഞ്ഞിരുന്നു. തങ്ങൾ എൻഗേജ്ഡ് ആയി എന്ന വിവരം കഴിഞ്ഞ പ്രണയദിനത്തിൽ ഇരുവരും ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജിഷിനെക്കുറിച്ചും ആദ്യവിവാഹത്തിലെ മക്കളെക്കുറിച്ചുമെല്ലാം അമേയ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.
''ഒരോരുത്തർക്കും അവരുടേതായ പാറ്റേൺ ഉണ്ടാകും. ആ പാറ്റേൺ നമ്മൾ മനസിലാക്കണം. അവരെ സപ്പോർട്ട് ചെയ്ത് അതിൽ മാറ്റം വരുത്താം. അതാണ് ഞാൻ വർക്കൗട്ട് ചെയ്തത്. പിന്നീട് ജിഷിൻ അങ്ങനെയുള്ള സ്വഭാവങ്ങളിൽ നിന്ന് പുറത്തേക്ക് വന്നു'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അമേയ പറഞ്ഞു.
''കുട്ടികളുടെ ഫോട്ടോകൾ ഇഷ്ടം പോലെ എന്റെ ഫോണിലുണ്ട്. പക്ഷേ, മീഡിയയുടെ മുൻപിൽ കുട്ടികളെ ഇട്ട് കൊടുക്കാൻ തയ്യാറല്ല. എന്റെ കുട്ടിയുടെ ഫോട്ടോ ഇൻസ്റ്റയിൽ ഇട്ടില്ലെന്ന് കരുതി ഞാൻ അമ്മയും അവർ കുട്ടിയും അല്ലാതാകുന്നില്ല. ഞങ്ങൾ ഭയങ്കര സ്നേഹത്തിലാണ്. കാണേണ്ടപ്പോൾ കാണുന്നുണ്ട്. മിണ്ടേണ്ടപ്പോൾ മിണ്ടുന്നുണ്ട്.
ഞാൻ ഫോട്ടോ ഇട്ടാൽ ജിഷിനേട്ടന്റെ കുട്ടിയുടെ ഫോട്ടോയും എന്റെ കുട്ടിയുടെ ഫോട്ടോയും വെച്ച് ഈ കുട്ടിയുടെ ജീവിതം ഇവൾ കാരണം പോയി എന്ന് പറയും. കുട്ടിയോട് സ്നേഹമില്ലാത്തത് കൊണ്ടാണ് ഫോട്ടോ ഇടാത്തതെന്നാണ് ചിലർ പറയുന്നത്. ഇത്രയും നാൾ ഇവരാണോ സ്നേഹിച്ച് കൊണ്ടിരുന്നത്?'', എന്നും അമേയ ചോദിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക